രണ്ട് നായ്ക്കളുടെ പ്രണയകഥ!വാലാട്ടി തിയേറ്ററുകളിലേക്ക്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 6 ജൂലൈ 2023 (15:02 IST)
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് വാലാട്ടി.നവാഗതനായ ദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്.
രണ്ട് നായ്ക്കളുടെ ഹൃദയസ്പര്‍ശിയായ പ്രണയകഥയാണ് സിനിമ പറയുന്നത്. സിനിമയ്ക്ക് ക്ലീന്‍ 'യു' സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. ജൂലൈ 14 ന് സിനിമ പ്രദര്‍ശനത്തിന് എത്തും.

നായകള്‍ പ്രധാന കഥാപാത്രമായെത്തുന്ന ഒരു പരീക്ഷണാത്മക ചിത്രമാണ് വലാട്ടി.വിഎഫ്എക്സിന്റെ സഹായമില്ലാതെ നായകള്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ആദ്യത്തെ ഇന്ത്യന്‍ ചിത്രമാണ് ഇതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :