അനുബന്ധ വാര്‍ത്തകള്‍
- സൗദി വെള്ളക്ക തിയേറ്ററുകളിലേക്ക്,സിനിമയ്ക്ക് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്
- ഷാജു ശ്രീധര്‍ സമ്മാനം നല്കിയ ആ കുട്ടി ഇന്ന് സംവിധായകന്‍ !സൗദി വെള്ളക്കയില്‍ നടന് എത്തിയത് ഇങ്ങനെ
- ഒടുവില്‍ സൗദി വെള്ളക്ക തിയേറ്ററുകളിലേക്ക്, റിലീസ് ഡിസംബറില്‍
- 'സൗദി വെള്ളക്ക' വരില്ലേ ? സിനിമ പ്രേമികളുടെ ചോദ്യത്തിന് മറുപടി
- എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ഉണ്ട്...ഓപ്പറേഷന്‍ ജാവയുടേയോ, തൊണ്ടിമുതലിന്റേയോ അംശങ്ങളില്ലാത്ത തീര്‍ത്തും പുതുമയാര്‍ന്ന സൃഷ്ടി,റിലീസ് മാറ്റിയ 'സൗദി വെള്ളക്ക'യെ കുറിച്ച് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി
'സൗദി വെള്ളക്ക' ട്രെയിലര്‍ ഇന്നെത്തും, പുതിയ വിവരങ്ങള്‍
സൗദി വെള്ളക്ക തിയേറ്ററുകളിലേക്ക്. ഡിസംബര്‍ 2ന് പ്രദര്‍ശനത്തിന് എത്തുന്ന സിനിമയ്ക്ക് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ട്രെയിലര്‍ ഇന്ന് വൈകുന്നേരം ആറുമണിക്ക് പുറത്തുവരും.
ഏകദേശം 20 ഓളം വക്കീലന്മാരുടെയും റിട്ടയര്‍ഡ് മജിസ്‌ട്രേറ്റുമാരുടെയും നിരവധി കോടതി ജീവനക്കാരുടെയും സഹായത്തോടെയാണ് സംവിധായകന്‍ തരുണ്‍ സൗദി വെള്ളക്കയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. പോലീസ് സ്റ്റേഷന്‍ രംഗങ്ങളുടെ പൂര്‍ണതയ്ക്ക് വേണ്ടി പോലീസ് ഓഫീസര്‍മാരുടെയും സഹായം സംവിധായകന്‍ തേടിയിട്ടുണ്ട്.
സൗദി വെള്ളയിലെ കോടതി രംഗങ്ങള്‍ യാഥാര്‍ത്ഥ്യത്തോട് അടുത്തു നില്‍ക്കുന്ന വിധത്തില്‍ മുന്‍ മാതൃകകളെ അനുകരിക്കാതെയാണ് സംവിധായകന്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചിരിക്കുന്നത്.
ഓപ്പറേഷന്‍ ജാവ പോലെ സൗദി വെള്ളക്കയിലും 50-ല്‍ കൂടുതല്‍ പുതുമുഖ താരങ്ങള്‍ ഉണ്ട്. ലുക്മാന്‍ അവറാന്‍, ബിനു പപ്പു, ഗോകുലന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അടുത്ത ലേഖനം