ഷാജു ശ്രീധര്‍ സമ്മാനം നല്‍കിയ ആ കുട്ടി ഇന്ന് സംവിധായകന്‍ !സൗദി വെള്ളക്കയില്‍ നടന്‍ എത്തിയത് ഇങ്ങനെ

കെ ആര്‍ അനൂപ്| Last Updated: തിങ്കള്‍, 21 നവം‌ബര്‍ 2022 (14:55 IST)
ഷാജു ശ്രീധര്‍ എന്ന നടനില്‍ നിന്ന് കുട്ടി ആയിരിക്കുമ്പോള്‍ സമ്മാനം ഏറ്റുവാങ്ങാനുള്ള ഭാഗ്യം സംവിധായകന്‍ തരുണ്‍മൂര്‍ത്തിക്ക് ഉണ്ടായി, ഇന്ന് അദ്ദേഹത്തെ വച്ച് ഒരു സിനിമ ചെയ്യുവാനും.സിനിമയിലേക്ക് ഷാജു എത്തിയത് ഇങ്ങനെ.

സൗദി വെള്ളക്ക ടീമിന്റെ കുറിപ്പ്

ഓപ്പറേഷന്‍ ജാവയുടെ റിലീസിനോടനുബന്ധിച്ച് തരുണിന് ഒരു ഫോണ്‍ കോള്‍ വന്നു, താന്‍ ഷാജു ശ്രീധര്‍ ആണ് സ്വയം പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു ആ വിളി, അഭിനന്ദനങ്ങള്‍ അറിയിച്ചു കൊണ്ടുള്ള സംഭാഷണത്തിനിടയില്‍ 'നമ്മള്‍ തമ്മില്‍ പരിചയപ്പെട്ടിട്ടുണ്ട് ചേട്ടാ' എന്ന തരുണിന്റെ സംസാരത്തിനൊടുവില്‍ വാട്‌സാപ്പില്‍ തരുണ്‍ പഴയൊരു ഫോട്ടോ ഷാജു ചേട്ടന് അയച്ചു കൊടുത്തു... സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന തരുണിന് സമ്മാനം നല്കുന്ന ഷാജു ചേട്ടന്റെ ചിത്രമായിരുന്നു അത്... അന്നത്തെ വിദ്യാര്‍ത്ഥിയില്‍ നിന്നും വളര്‍ന്ന് ഇന്ന് പ്രേഷക പ്രശംസ നേടിയ സംവിധായകന് ആദ്യമായി ഒരു സമ്മാനം നല്കാന്‍ പറ്റിയതിന്റെ സന്തോഷം ഷാജു ചേട്ടനും മറച്ചുവെച്ചില്ല.
മുന്നോട്ടുള്ള യാത്രയില്‍ ഒന്നിച്ചു സിനിമകള്‍ ചെയ്യാന്‍ കഴിയട്ടെ എന്നു പറഞ്ഞാണ് അന്നാ സഭാഷണം അവസാനിച്ചത്.

സൗദി വെള്ളക്കയുടെ കാസ്റ്റിംഗ് സമയത്ത് തരുണ്‍ തന്നെയാണ് ഷാജു ചേട്ടന്റെ കാര്യം ടീമിനെ ഓര്‍മ്മിപ്പിച്ചത്, കാര്യങ്ങള്‍ അറിഞ്ഞപ്പോള്‍ നിര്‍മ്മാതാവായ സന്ദീപ് സേനനും തരുണിന് ഒപ്പം നിന്നു, അങ്ങനെ വര്‍ഷങ്ങള്‍ക്കു മുന്‍പ് താന്‍ സമ്മാനം നല്കിയ ആള്‍ ഇന്ന് തന്റെ അഭിനയം മോണിട്ടറിനു പിന്നിലിരുന്നു കാണാന്‍ പോകുന്നതിന്റെ എക്‌സൈറ്റ്‌മെന്റിലാണ് ഷാജു ചേട്ടന്‍ ലൊക്കേഷനില്‍ എത്തിയത്, വളരെ അനായാസമായി തന്റെ കഥാപാത്രം അവതരിപ്പിച്ച് എല്ലാവരുടേയും കൈയ്യടി നേടിയാണ് ഷാജു ചേട്ടന്‍ മടങ്ങിയത്, സൗദി വെള്ളക്ക ചില കൂടിച്ചേരലുകളുടേയും, സൗഹൃദങ്ങളുടേയും കൂട്ടായ്മയാണ്... പ്രേഷകരുടെ കൂട്ടത്തിലേക്ക് ഇറങ്ങുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുള്ള സിനിമ... ഡിസംബര്‍ രണ്ട് മുതല്‍ ഇനി അത് നമ്മുടെ സിനിമയാണ്... കൂടെയുണ്ടാവണം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :