ഒടുവില്‍ സൗദി വെള്ളക്ക തിയേറ്ററുകളിലേക്ക്, റിലീസ് ഡിസംബറില്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 11 നവം‌ബര്‍ 2022 (14:46 IST)
ഒടുവില്‍ സൗദി വെള്ളക്ക തിയേറ്ററുകളിലേക്ക്. മെയ് 20ന് റിലീസ് പ്രഖ്യാപിച്ച് പ്രമോഷനുകള്‍ തുടങ്ങി റിലീസിന് തൊട്ടുമുമ്പ് മാറ്റിവെക്കപ്പെട്ട സിനിമ ഡിസംബര്‍ രണ്ടിന് പ്രദര്‍ശനത്തിനെത്തും.A post shared by Saudi Vellakka (@saudi_vellakka)

ഏകദേശം 20 ഓളം വക്കീലന്മാരുടെയും റിട്ടയര്‍ഡ് മജിസ്‌ട്രേറ്റുമാരുടെയും നിരവധി കോടതി ജീവനക്കാരുടെയും സഹായത്തോടെയാണ് സംവിധായകന്‍ തരുണ്‍ സൗദി വെള്ളക്കയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. പോലീസ് സ്റ്റേഷന്‍ രംഗങ്ങളുടെ പൂര്‍ണതയ്ക്ക് വേണ്ടി പോലീസ് ഓഫീസര്‍മാരുടെയും സഹായം സംവിധായകന്‍ തേടിയിട്ടുണ്ട്.

സൗദി വെള്ളയിലെ കോടതി രംഗങ്ങള്‍ യാഥാര്‍ത്ഥ്യത്തോട് അടുത്തു നില്‍ക്കുന്ന വിധത്തില്‍ മുന്‍ മാതൃകകളെ അനുകരിക്കാതെയാണ് സംവിധായകന്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചിരിക്കുന്നത്.

ഓപ്പറേഷന്‍ ജാവ പോലെ സൗദി വെള്ളക്കയിലും 50-ല്‍ കൂടുതല്‍ പുതുമുഖ താരങ്ങള്‍ ഉണ്ട്. ലുക്മാന്‍ അവറാന്‍, ബിനു പപ്പു, ഗോകുലന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :