ഇടതു നേതാവിന്റെ ഗണ്‍മാനായി ധ്യാന്‍ ശ്രീനിവാസന്‍,'ഹിഗ്വിറ്റ' പൊളിറ്റിക്കല്‍ ത്രില്ലര്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 30 നവം‌ബര്‍ 2022 (12:49 IST)
സുരാജ് വെഞ്ഞാറമൂടും ധ്യാന്‍ ശ്രീനിവാസനും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ഹിഗ്വിറ്റ. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.


'ഹിഗ്വിറ്റ' ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്. രാഷ്ട്രീയക്കാരനായി സുരാജ് വേഷമിടുന്നു.ആലപ്പുഴയിലെ ഫുട്ബോള്‍ പ്രേമിയായ ഒരു ഇടതുപക്ഷ യുവാവിന് ഇടതു നേതാവിന്റെ ഗണ്‍മാനായി നിയമനം ലഭിക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്. ധ്യാന്‍ ശ്രീനിവാസന്‍ ഗണ്‍മാനായി വേഷമിടുന്നു.ഹേമന്ത് ജി നായര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് ഫാസില്‍ നാസറാണ്. പ്രസീദ് നാരായണന്‍ എഡിറ്റിംഗും സംഗീതം ഒരുക്കുന്നത് രാഹുല്‍ രാജ് ആണ്.

ഡോണ്‍ കെ വിന്‍സെന്റാണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :