സച്ചിന് പിറന്നാള്‍ ആശംസകളുമായി അമല്‍ ഡേവിസ് !സംഗീതും നസ്ലെനും ജീവിതത്തിലും അടിപൊളി കൂട്ടുകാര്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 11 ജൂണ്‍ 2024 (13:43 IST)
പ്രേമലു സിനിമ കണ്ടവര്‍ അമല്‍ ഡേവിസിനെ പോലൊരു സുഹൃത്തിനെ കൊതിച്ചിട്ടുണ്ടാകും. സച്ചിനും അമലും തമ്മിലുള്ള ആത്മബന്ധം അത്രത്തോളംയിരുന്നു. സ്‌ക്രീനിലെ സുഹൃത്ത് ബന്ധം ജീവിതത്തിലും അതേ വൈബ് നിലനിര്‍ത്താന്‍ സംഗീത് പ്രതാപിനും നസ്ലെനും ആവുന്നുണ്ട്. ഇന്ന് നസ്ലെനിന്റെ ജന്മദിനമാണ്. ആശംസകളുമായി സംഗീത് എത്തി.

മോനെ എന്ന വിളിയോടെയാണ് നസ്ലെന് സംഗീത ആശംസകള്‍ നേര്‍ന്നത്. ഒന്നിച്ച് ആഘോഷിച്ച നിമിഷങ്ങളെക്കുറിച്ചും നസ്ലെനിന്റെ ആത്മാര്‍ത്ഥ സ്‌നേഹത്തെക്കുറിച്ചും കൂടി പറയാന്‍ പിറന്നാള്‍ വേള സംഗീത് ഉപയോഗിച്ചു.
പ്രേമലൂര്‍ 2 ഒരുങ്ങുകയാണ്. ആദ്യ ഭാഗത്തെ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന തരത്തില്‍ തന്നെയാണ് രണ്ടാം ഭാഗവും ഒരുങ്ങുന്നത്. മൂന്ന് കോടി ബഡ്ജറ്റില്‍ ആയിരുന്നു ആദ്യഭാഗം നിര്‍മ്മിച്ചത്. ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 136 കോടിയിലധികം കളക്ഷന്‍ സിനിമ നേടി.

ഹൈദരാബാദ് പശ്ചാത്തലമാക്കി ഒരുക്കിയ റൊമാന്റിക് കോമഡി ചിത്രമാണ് 'പ്രേമലു'. തിരുവനന്തപുരം, കൊച്ചി, ഹൈദരാബാദ്, പൊള്ളാച്ചി എന്നിവിടങ്ങളിലായാണ് സിനിമ ചിത്രീകരിച്ചത്.ഗിരീഷ് ഏ ഡി, കിരണ്‍ ജോസി ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. തല്ലുമാല, സുലേഖ മനസില്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിഷ്ണു വിജയന്‍ ആണ് സംഗീതം ഒരുക്കിയത്.മമിതയാണ് നായിക. ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയത്.

അജ്മല്‍ സാബു ഛായാഗ്രഹണവും ആകാശ് ജോസഫ് എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.










ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :