14 കോടിയുടെ ബംഗ്ലാവ് സ്വന്തമാക്കി 'അനിമല്‍' നടി തൃപ്തി ദിമ്രി, രജിസ്‌ട്രേഷന് ചെലവായത് വന്‍ തുക

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 11 ജൂണ്‍ 2024 (09:29 IST)
6 സിനിമകളില്‍ മാത്രമേ തൃപ്തി ദിമ്രി അഭിനയിച്ചിട്ടുള്ളൂ. അഭിനയിച്ച അഞ്ച് ചിത്രങ്ങളിലൂടെയും നടി അധികം ശ്രദ്ധിക്കപ്പെട്ടില്ല. ആറാമത്തെ ചിത്രം താരത്തിന്റെ തലവര തന്നെ മാറ്റി. അനിമല്‍ വിജയം തൃപ്തിയുടെ കരിയറില്‍ വഴിത്തിരിവായി.

പുതിയ പ്രോജക്ടുകളിലേക്ക് തൃപ്തി ദിമ്രിയെ സമീപിച്ച് നിരവധി നിര്‍മ്മാതാക്കളാണ് എത്തുന്നത്. ഇപ്പോഴിതാ ബാന്ദ്രയില്‍ സ്വപ്ന ഭവനം സ്വന്തമാക്കിയിരിക്കുകയാണ് നടി. ഈ ആഡംബര ബംഗ്ലാവിന്റെ വിലയാണ് ചര്‍ച്ചയാകുന്നത്.

14 കോടിയാണ് ഈ ബംഗ്ലാവിന്റെ വില.ഇതിന്റെ രജിസ്ട്രേഷന്‍ വിവരങ്ങള്‍ ഇന്‍ഡക്ടസ് ടാപ്.കോം പുറത്തുവിട്ടിട്ടുണ്ട്.തൃപ്തിയുടെ ബംഗ്ലാവ് കാര്‍ട്ടര്‍ റോഡിനടുത്താണ്. സെലിബ്രിറ്റികള്‍ കൂടുതലായി താമസിക്കുന്ന സ്ഥലമാണ് ഇത്.ഷാരൂഖ് ഖാന്‍, രേഖ, സല്‍മാന്‍ ഖാന്‍,രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട് എന്നീ താരങ്ങളാണ് ഇവിടത്തെ താമസക്കാര്‍.


ജൂണ്‍ മൂന്നിനാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായത്. ഗ്രൗണ്ട് പ്ലാസ് സ്റ്റോര്‍ സ്ട്രക്ച്ചറാണ് ഈ ബംഗ്ലാവിനുള്ളത്. 2226 സ്‌ക്വയര്‍ ഫീറ്റിലാണ് ആധുനിക സൗകര്യങ്ങളുള്ള ബംഗ്ലാവ്. രജിസ്ട്രേഷന്‍ ചെലവുകള്‍ക്കായുള്ള സ്റ്റാമ്പ് ഡ്യൂട്ടിക്ക് 70 ലക്ഷമാണ് നടി നല്‍കിയത്.30000 രൂപ രജിസ്ട്രേഷന്‍ ചാര്‍ജുകള്‍ക്കായും നല്‍കേണ്ടിവന്നു. ബാന്ദ്ര വെസ്റ്റിലാണ് താരത്തിന്റെ വീട്. ഇവിടെ സ്‌ക്വയര്‍ഫീറ്റിന് 50000 രൂപ മുതല്‍ ഒന്നര ലക്ഷം വരെയാണ് വില.ഭൂല്‍ ഭൂലയ്യ 3, ധഡക് 2, ബാഡ് ന്യൂസ് എന്നീ സിനിമകളാണ് ഇനി തൃപ്തിയുടെതായി വരാനിരിക്കുന്നത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :