ആരോഗ്യത്തിൽ ശ്രദ്ധ നൽകണം, ഒരു വർഷം സിനിമയിൽ നിന്നും ഇടവേളയെടുക്കാൻ സാമന്ത

Samantha birthday poster
Samantha birthday poster
അഭിറാം മനോഹർ| Last Modified ബുധന്‍, 5 ജൂലൈ 2023 (18:58 IST)
സിനിമയില്‍ നിന്നും ഇടവേളയെടുക്കാന്‍ ഒരുങ്ങി തെന്നിന്ത്യന്‍ സൂപ്പര്‍ താരം സാമന്ത. നിലവില്‍ പുതിയ സിനിമയായ ഖുശിയുടെയും ആമസോണ്‍ പ്രൈം വെബ് സീരീസായ സിറ്റാഡെലിന്റെയും ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയശേഷമാകും ഇടവേളയെടുക്കുക. ആരോഗ്യം ശ്രദ്ധിക്കുന്നതിനായാണ് താരം അഭിനയത്തില്‍ നിന്നും മാറിനില്‍ക്കുന്നത്.

ഒരു വര്‍ഷം മുന്‍പാണ് സാമന്തയ്ക്ക് രോഗപ്രതിരോധ ശേഷി കുറയ്ക്കുന്ന അവസ്ഥയായ മയോസിറ്റീസ് സ്ഥിരീകരിച്ചത്. മാസങ്ങള്‍ നീണ്ട ചികിത്സയ്ക്ക് ഒടുവിലാണ് താരം തിരികെ സിനിമയില്‍ പ്രവേശിച്ചത്.എന്നാല്‍ തിരിച്ചുവരവില്‍ കാര്യമായ വിജയങ്ങള്‍ സ്വന്തമാക്കാന്‍ അഭിനയിച്ച ചിത്രങ്ങള്‍ക്ക് സാധിച്ചിരുന്നില്ല.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :