അഖില്‍ മാരാരുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു, അഭിനയരംഗത്തേക്ക് ചുവട് മാറ്റാന്‍ സംവിധായകന്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 5 ജൂലൈ 2023 (15:21 IST)
അഖില്‍ മാരാരുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ഷിജുനൊപ്പം ചേര്‍ന്നാണ് മാരാര്‍ തിരക്കഥ എഴുതിയത്.ചിലപ്പോള്‍ പ്രമുഖ സംവിധായകരുടെ പുതിയ ചിത്രത്തില്‍ നായകനായി കാണാന്‍ കഴിഞ്ഞേക്കുമെന്നും മാരാര്‍ നാട്ടില്‍ നല്‍കിയ സ്വീകരണത്തിനിടയില്‍ പറഞ്ഞു.

'പെട്ടെന്ന് ഒരു പടം തനിക്ക് സംവിധാനം ചെയ്യണം. പുതിയ പ്രൊജക്റ്റിനെ പേര് 'ഓമന'യെന്നാണ്. കോട്ടാത്തലയുമായി ബന്ധപെട്ട് നടന്ന രസകരമായ സംഭവങ്ങളാണ് പ്രമേയം. രസകരമായ ഒരു കഥയാണ് അത്. ഷിജുവും ഞാനും ചേര്‍ന്നായിരിക്കും അതിന്റെ തിരക്കഥ എഴുതുന്നത്'-എന്നാണ് അഖില്‍ പറഞ്ഞത്.

ജോജുവിന്റെ സിനിമ ഒരുങ്ങുകയാണെന്നും അതില്‍ ഭാഗമാകാന്‍ സാധ്യതയുണ്ടെന്നും സംവിധായകന്‍ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :