പവൻ കല്യാണും അന്ന ലെസ്നേവയും വിവാഹമോചിതരാകുന്നുവെന്ന് റിപ്പോർട്ട്

pawan kalyan - lezinova
അഭിറാം മനോഹർ| Last Modified ബുധന്‍, 5 ജൂലൈ 2023 (15:02 IST)
തെലുങ്ക് സൂപ്പര്‍ താരവും ജനസേന പാര്‍ട്ടി നേതാവുമായ പവന്‍ കല്യാണും ഭാര്യ അന്ന ലെസ്‌നേവയും തമ്മില്‍ വിവാഹമോചിതരാകുന്നുവെന്ന് റിപ്പോര്‍ട്ട്. മക്കളോടൊപ്പം അന്ന വിദേശത്തെയ്ക്ക് താമസം മാറിയെന്നും ഇരുവരും വേര്‍പിരിഞ്ഞാണ് നിലവില്‍ ജീവിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പവന്‍ കല്യാണിനൊപ്പം പൊതുചടങ്ങുകളിലും മറ്റും അന്ന സജീവമായി രംഗത്ത് വരാറുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി പൊതുവേദിയില്‍ അന്ന പ്രത്യക്ഷപ്പെടാറില്ല. ബന്ധുവായ നടന്‍ വരുണ്‍ തേജിന്റെ വിവാഹനിശ്ചയത്തിലും രാം ചരണിന്റെ കുഞ്ഞ് പിറന്ന ശേഷമുള്ള ചടങ്ങിലും അന്ന എത്താതായതോടെയാണ് അഭ്യൂഹങ്ങള്‍ ശക്തമായിരിക്കുന്നത്. പവന്‍ കല്യാണിന്റെ മൂന്നാം വിവാഹമാണ് അന്നയുമായുള്ളത്. 1997ല്‍ നന്ദിനി എന്ന സ്ത്രീയുമായായിരുന്നു പവന്‍ കല്യാണിന്റെ ആദ്യവിവാഹം. ഈ ബന്ധം വേര്‍പിരിഞ്ഞ ശേഷം നടി രേണു ദേശായിയെ പവന്‍ വിവാഹം ചെയ്തു. എന്നാല്‍ ഈ ബന്ധവും അധികം നീണ്ടുനിന്നില്ല.

തീന്‍ മാര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് റഷ്യന്‍ മോഡലും നടിയുമായ അന്നയുമായി പവന്‍ പ്രണയത്തിലാകുന്നത്. 2013ല്‍ ഇവര്‍ വിവാഹിതരായി. ഈ ബന്ധത്തില്‍ ഇവര്‍ക്ക് 2 മക്കളുണ്ട്. സിംഗപ്പൂരില്‍ ഹോട്ടല്‍ ശൃംഖലയുള്ള അന്നയ്ക്ക് 1800 കോടി മൂല്യമുള്ള സ്വത്തുക്കള്‍ ഉണ്ടെന്നാണ് വിവരം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :