1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. samantha about her life with raj nidimoru

ഒരു ദിവസം പോലും എനിക്ക് രാജ് ഇല്ലാതെ പറ്റില്ല: സാമന്ത

"രാജിന്റെ സാന്നിധ്യം എന്നെ നല്ല ഒരു വ്യക്തി മാത്രമല്ല, നല്ലൊരു അഭിനേത്രി കൂടെയാക്കുന്നു"

samantha, raj nidimoru, director raj nidimoru, actress samantha, samantha marriege, സാമന്ത, രാജ് നിഡിമോരു, സംവിധായകൻ രാജ് നിഡിമോരു, നടി സാമന്ത, സാമന്ത വിവാഹം
samantha & raj nidimoru
കഴിഞ്ഞ ഡിസംബറിലായിരുന്നു തെന്നിന്ത്യൻ താരം സാമന്തയും സംവിധായകൻ രാജ് നിദിമോരും തമ്മിലുള്ള വിവാഹം. ഇപ്പോഴിതാ തന്റെ ഭർത്താവ് രാജിനെക്കുറിച്ച് സാമന്ത പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. തങ്ങൾ ഒരു ഇറിട്ടേറ്റിങ് കപ്പിള്‍ ആണെന്നും ഒരു ദിവസം പോലും തനിക്ക് രാജ് ഇല്ലാതെ പറ്റില്ലെന്നും സാമന്ത പറയുന്നു.
 
"ഞങ്ങള്‍ ശരിക്കും ഇറിട്ടേറ്റിങ് കപ്പിള്‍ ആണ്, അങ്ങനെയുള്ളവര്‍ എല്ലാം ഒരുമിച്ചാണ് ചെയ്യുന്നത്. ജോലി ചെയ്യുന്നത്, എന്തെങ്കിലും ഗെയിം കളിക്കുന്നത്, വര്‍ക്കൗട്ട് ചെയ്യുന്നത് അങ്ങനെ എല്ലാം. ശരിക്കും ഞങ്ങളതൊക്കെയും ആസ്വദിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നു. ഒരു ദിവസം പോലും എനിക്ക് രാജ് ഇല്ലാതെ പറ്റില്ല, രാജിന്റെ സാന്നിധ്യം എന്നെ നല്ല ഒരു വ്യക്തി മാത്രമല്ല, നല്ലൊരു അഭിനേത്രി കൂടെയാക്കുന്നു". - സാമന്ത പറഞ്ഞു.
 
ആന്ധ്രാപ്രദേശിലെ തിരുപ്പതി സ്വദേശിയാണ് രാജ്. ആമസോൺ പ്രൈമിന്റെ സീരീസ് ആയ ഫാമിലി മാൻ സീസൺ 2 വിലാണ് സാമന്തയും രാജും ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ളത്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. രാജും മുൻ ഭാര്യ ശ്യാമലി ഡേയും 2022ലാണ് വിവാഹ മോചിതരായത്. നടൻ നാഗചൈതന്യയുമായി നാല് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം സാമന്ത വിവാഹ മോചനം നേടിയിരുന്നു. 2021ലാണ് നാഗചൈതന്യയുമായി സാമന്ത വേര്‍പിരിഞ്ഞത്. 2023 ല്‍ എത്തിയ ഖുഷി ആണ് സമാന്ത നായികയായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം.
About Writer
രേണുക വേണു
അടുത്ത ലേഖനം
മകൾ റാഹയെ എങ്ങനെ വളർത്തണം? സദ്ഗുരുവിനോട് ഉപദേശം ചോദിച്ച് ആലിയ