അനുബന്ധ വാര്‍ത്തകള്‍
- മീന്‍കറിയെ ചൊല്ലിയുണ്ടായ തര്‍ക്കം: ഹോട്ടലിലെ ചില്ലുമേശ കൈകൊണ്ട് ഇടിച്ചു തകര്‍ത്ത യുവാവ് രക്തം വാര്‍ന്ന് മരിച്ചു
- സംസ്ഥാനത്ത് ഇന്ന് 11,361 പേർക്ക് കൊവിഡ്, 90 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി 10.22
- മീൻകറി ലഭിച്ചില്ല, ഹോട്ടലിന്റെ ചില്ലുമേശ ഇടിച്ചുതകർത്ത യുവാവ് ചോരവാർന്ന് മരിച്ചു
- കടലാക്രമണം: മത്സ്യത്തൊഴിലാളി വള്ളത്തില്‍ നിന്ന് വീണു മരിച്ചു
- സംസ്ഥാനത്ത് ഇന്ന് 12,469 പേർക്ക് കൊവിഡ്, 88 മരണം,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.85
കവിയും ഗാനരചയിതാവുമായ എസ് രമേശൻ നായർ അന്തരിച്ചു
കവിയും ഗാനരചയിതാവുമായ എസ് രമേശൻ നായർ അന്തരിച്ചു. കൊവിഡ് ബാധിച്ചതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 73 വയസായിരുന്നു.
ഷഡാനനന്‍ തമ്പിയുടെയും പാര്‍വതിയമ്മയുടെയും മകനായി 1948 മേയ് മൂന്നിന് കന്യാകുമാരി ജില്ലയിലെ കുമാരപുരത്താണ് ജനനം. 500ലധികം ഗാനങ്ങൾ രചിച്ചിട്ടുണ്ട്.കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സബ് എഡിറ്ററായും ആകാശവാണിയില്‍ നിര്‍മ്മാതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എഴുത്തുകാരിയും റിട്ട. അധ്യാപികമായുമായ പി. രമയാണ് ഭാര്യ. ഏക മകന്‍ മനു രമേശന്‍ സംഗീത സംവിധായകനാണ്.
2010ലെ കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം, , ആശാന്‍ പുരസ്‌കാരം. എന്നിവ ലഭിച്ചിട്ടുണ്ട്.ഗുരുപൗര്‍ണ്ണമി എന്ന കാവ്യസമാഹാരത്തിന് 2018-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.