സവര്‍ക്കറുടെ ബയോപിക്, നായകനാകാന്‍ ആയുഷ്മാന്‍ ഖുറാന?

കെ ആര്‍ അനൂപ്| Last Modified വെള്ളി, 18 ജൂണ്‍ 2021 (17:27 IST)

ഹിന്ദുത്വ സൈദ്ധാന്തികന്‍ വിനായക് ദാമോദര്‍ സവര്‍ക്കറുടെ ബയോപിക് അടുത്തിടെയാണ് പ്രഖ്യാപിച്ചത്.മഹേഷ് മഞ്ജ്‌രേക്കര്‍ സംവിധാനം ചെയ്യുന്ന സിനിമയെക്കുറിച്ചുള്ള പുതിയ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സവര്‍ക്കറുടെ വേഷം ചെയ്യാന്‍ ആയുഷ്മാന്‍ ഖുറാന എത്തും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.രണ്‍ദീപ് ഹൂഡ, രാജ്കുമാര്‍ റാവു എന്നീ നടന്മാരുടെ പേരും ഇതേ വേഷത്തിനായി ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. സ്വതന്ത്രവീര്‍ സവര്‍ക്കര്‍ എന്നാണ് സിനിമയുടെ ടൈറ്റില്‍.

ഈ ബിഗ് ബജറ്റ് ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗികമായിത്തന്നെ കേള്‍ക്കുവാന്‍ സിനിമാ പ്രേമികള്‍ കാത്തിരിക്കുകയാണ്.മഹേഷ് മഞ്ജ്‌രേക്കര്‍ക്കൊപ്പം റിഷി വിര്‍മാനിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. ലണ്ടന്‍, ആന്‍ഡമാന്‍, മഹാരാഷ്ട്ര എന്നിവിടങ്ങളാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍. അനിര്‍ബന്‍ ചാറ്റര്‍ജി ഛായാഗ്രഹണം നിര്‍വഹിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :