ശ്രീനു എസ്|
Last Modified വെള്ളി, 18 ജൂണ്‍ 2021 (18:51 IST)
മീന്‍കറിയെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഹോട്ടലിലെ ചില്ലുമേശ കൈകൊണ്ട് ഇടിച്ചു തകര്‍ത്ത യുവാവ് രക്തം വാര്‍ന്ന് മരിച്ചു. ഇന്നലെ രാത്രി പാലക്കാട് കൂട്ടുപാതയിലാണ് സംഭവം. കളപ്പക്കാട് സ്വദേശി ശ്രീജിത്താണ്(25) മരിച്ചത്.
ശ്രീജിത്തും അഞ്ചു സുഹൃത്തുക്കളുമായി ഭക്ഷണശാലയില്‍ എത്തുകയായിരുന്നുവെന്നും മീന്‍ കറിയെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ചില്ലുമേശ ശ്രീജിത്ത് കൈകൊണ്ട് ഇടിച്ചു തകര്‍ക്കുകയുമായിരുന്നെന്ന് കസബ പൊലീസ് പറഞ്ഞു. ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഞരമ്പ് മുറിഞ്ഞ് രക്തം വാര്‍ന്ന് മരണപ്പെടുകയായിരുന്നു.