ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ടോപ്ലെസ് ആയി പായൽ രാജ്പുത്,ആർ എക്സ് 100ന് ശേഷമുള്ള പുതിയ ചിത്രം ഒരുങ്ങുന്നു

അഭിറാം മനോഹർ| Last Modified ചൊവ്വ, 25 ഏപ്രില്‍ 2023 (12:46 IST)
ആർ എക്സ് 100 എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയയായ താരമാണ് നടി പായൽ രാജ്പുത്. തെന്നിന്ത്യയാകെ ശ്രദ്ധ നേടിയ താരത്തിൻ്റെ പുതിയ ചിത്രം റിലീസിനൊരുങ്ങുകയാണ്. മംഗൾവാരം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ടോപ്ലെസായാണ് താരം എത്തുന്നത്. മലയാളത്തിൽ ചൊവ്വാഴ്ച എന്ന പേരിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

90കളിലെ ഒരു വില്ലേജ് ആക്ഷൻ ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്. കന്നഡ,തമിഴ്,തെലുങ്ക്,മലയാളം ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. ആർ എക്സ് 100 ഒരുക്കിയ സംവിധായകൻ അജയ് ഭൂപതി തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :