അഭിറാം മനോഹർ|
Last Modified തിങ്കള്‍, 24 ഏപ്രില്‍ 2023 (20:06 IST)
വെട്രിമാരൻ ചിത്രം വിടുതലൈ ഒടിടിയിലേക്ക്. തിയേറ്ററിൽ വമ്പൻ വിജയമായ ചിത്രം ഏപ്രിൽ 28നാണ് ഒടിടി റിലീസ് ചെയ്യുക. സീ ഫൈവിലാണ് ചിത്രം സ്ട്രീം ചെയ്യുക. മാർച്ച് 31നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. തിയേറ്റർ പതിപ്പിൽ ഇല്ലാത്ത രംഗങ്ങൾ കൂടി അടങ്ങിയ പതിപ്പാണ് ഒടിടിയിലെത്തുക.
സൂരി നായകനായ ചിത്രത്തിൽ വിജയ് സേതുപതിയും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിൽ സൂരിയുടെ പ്രകടനം ഏറെ നിരൂപക പ്രശംസ ഏറ്റുവാങ്ങിയിരുന്നു. ചിത്രത്തിൻ്റെ ആദ്യഭാഗമാണിത്.