വിവാഹത്തിന്റെ ആദ്യ ക്ഷണക്കത്ത് പ്രധാനമന്ത്രിക്ക്, മോദി 'മേപ്പടിയാന്‍' സംവിധായകന്‍ വിഷ്ണു മോഹനോട് പറഞ്ഞത് ഇതാണ് !

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 25 ഏപ്രില്‍ 2023 (09:05 IST)
വിവാഹത്തിന്റെ ആദ്യ ക്ഷണക്കത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നല്‍കി സംവിധായകന്‍ വിഷ്ണു മോഹന്‍.ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന്റെ മകള്‍ അഭിരാമിയുമായുള്ള വിവാഹ നിശ്ചയ ചടങ്ങുകള്‍ നടന്നത് മാര്‍ച്ച് 23നായിരുന്നു നടന്നത്.വെറ്റിലയും അടക്കയും കസവ് മുണ്ടും നല്‍കി അനുഗ്രഹം വാങ്ങിക്കാനുമുള്ള മഹാഭാഗ്യവും തങ്ങള്‍ക്കുണ്ടായെന്ന് വിഷ്ണു പറയുന്നു.

വിഷ്ണു മോഹന്റെ വാക്കുകളിലേക്ക്

നടന്നത് സ്വപ്നമാണോ യാഥാര്‍ഥ്യമാണോ എന്ന് ഇപ്പോഴും തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയില്‍ ആണ്

വിവാഹത്തിന്റെ ആദ്യ ക്ഷണക്കത്ത് ആദരണീയനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡിജിക്ക് നല്‍കാനും വെറ്റിലയും അടക്കയും കസവ് മുണ്ടും നല്‍കി അനുഗ്രഹം വാങ്ങിക്കാനുമുള്ള മഹാഭാഗ്യം ഇന്ന് ഞങ്ങള്‍ക് ഉണ്ടായി. കേരളീയ വേഷത്തില്‍ ഋഷിതുല്യനായ അദ്ദേഹം ഒരു കാരണവരെ പോലെ തലയില്‍ കയ്യ് വച്ച് അനുഗ്രഹിച്ചപ്പോള്‍ ഒരു ജന്മം സഫലമായ അനുഭൂതി ആയിരുന്നു
വിവാഹിതരാകാന്‍ പോകുന്ന എനിക്കും അഭിരാമികും ഇതിലും വലിയൊരു സുകൃതം ലഭിക്കാനുമില്ല എന്ന് കരുതുന്നു. അദ്ദേഹം പറഞ്ഞ വാക്കുകള്‍ തരുന്ന ഊര്‍ജം ഈ ആയുഷ്‌കാലം മുഴുവന്‍ നീണ്ടുനില്‍ക്കും

ഞങ്ങളോടൊപ്പം അഭിരാമിയുടെ അച്ഛനും അമ്മയും ഈ സന്തോഷനിമിഷത്തിനു സാക്ഷികളായി ഉണ്ടായിരുന്നു

''I will try my best to attend '

ഈ വാക്കുകള്‍ മാത്രം മതി വിവാഹത്തിന് എത്തില്ല എങ്കില്‍ പോലും ആ ദിവസം ധന്യമാകാന്‍

നന്ദി മോഡിജി

സെപ്റ്റംബര്‍ 3ന് ചേരാനല്ലൂര്‍ വെച്ച് വിഷ്ണു മോഹന്റെ വിവാഹം

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :