അനുബന്ധ വാര്‍ത്തകള്‍
- അന്ന് മമ്മൂട്ടിയും സുരേഷ് ഗോപിയും, ഇന്ന് ദുല്‍ഖറും ഗോകുലും, 'കിംഗ് ഓഫ് കൊത്ത' ചിത്രീകരണം പുരോഗമിക്കുന്നു
- മമ്മൂട്ടിയുടെ പുതിയ സിനിമ ജിയോ ബേബിയുടെ ഒപ്പം തന്നെ, ഉറപ്പിച്ച് സംവിധായകന്‍, പുതിയ വിവരങ്ങള്‍
- ക്രിസ്റ്റഫര്‍ ചിത്രീകരണം പൂര്‍ത്തിയായി, 79 ദിവസത്തെ ഷൂട്ട് അവസാനിച്ചത് പുലര്‍ച്ചെ രണ്ടുമണിക്ക്
- പക്കാ ലോക്കല്‍ ഗുസ്തി പടം ! മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്
- ഗുണ്ടയായി മോഹന്‍ലാല്‍ !സിനിമ ലോക്കല്‍ ഗുസ്തിയെക്കുറിച്ച്,സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി
മോഹന്‍ലാല്‍ എഴുത്തിന്റെ തിരക്കില്‍ ? നടന്റെ പുതിയ സിനിമ
മോഹന്‍ലാല്‍ സിനിമ തിരക്കുകളിലാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം ചിത്രീകരണം പുരോഗമിക്കുന്നു. ഇതിനിടയില്‍ നടന്‍ പങ്കുവെച്ച ചിരി ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
എഴുത്തിനിടെ ഫോട്ടോഗ്രാഫറെ നോക്കി ചിരിക്കുന്ന ലാലിന്റെ ചിത്രമാണ് ശ്രദ്ധ നേടുന്നത്. അനീഷ് ഉപാസനയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
മോഹന്‍ലാലിന്റെ പുതിയ സിനിമയെ കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. മമ്മൂട്ടിയുടെ 'നന്‍പകല്‍ നേരത്ത് മയക്കം' എന്ന സിനിമയുടെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ആണ് പുതിയ സിനിമയ്ക്ക് പിന്നില്‍.
ചിത്രീകരണം അടുത്ത വര്‍ഷമേ ആരംഭിക്കുകയുള്ളൂ. ഒരു ഗുണ്ടയായാണ് മോഹന്‍ലാല്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്ധ്രപ്രദേശിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമ ലോക്കല്‍ ഗുസ്തിയെക്കുറിച്ചാണ് പറയുന്നത്.