അത് ബിലാല്‍ അല്ല ! മറ്റൊരു ബിഗ് ബജറ്റ് ചിത്രത്തിനായി മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്നു; റിപ്പോര്‍ട്ട്

മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യാന്‍ ഉദ്ദേശിക്കുന്ന ബിഗ് ബജറ്റ് ചിത്രം ബിലാലിന് ശേഷമാകും നടക്കുക

രേണുക വേണു| Last Modified വെള്ളി, 30 സെപ്‌റ്റംബര്‍ 2022 (11:02 IST)

മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്ന ബിലാലിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഈ വര്‍ഷം അവസാനത്തോടെ ബിലാല്‍ ഷൂട്ടിങ് തുടങ്ങുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ബിലാലിന് ശേഷം മറ്റൊരു ബിഗ് ബജറ്റ് ചിത്രത്തിനായി മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്നുണ്ടെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യാന്‍ ഉദ്ദേശിക്കുന്ന ബിഗ് ബജറ്റ് ചിത്രം ബിലാലിന് ശേഷമാകും നടക്കുക. ആന്റോ ജോസഫായിരിക്കും ഈ സിനിമ നിര്‍മിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഈ വര്‍ഷം ഡിസംബറില്‍ ബിലാലിന്റെ ഷൂട്ടിങ് ആരംഭിക്കാനാണ് സാധ്യത. 2023 ല്‍ ചിത്രം റിലീസ് ചെയ്‌തേക്കും. അതിനുശേഷമായിരിക്കും ബിഗ് ബജറ്റ് ചിത്രത്തിന്റെ തിരക്കിലേക്ക് കടക്കുക.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :