'ഷൂട്ടിങ് അവസാനിച്ചത് പുലര്‍ച്ചെ രണ്ട് മണിക്ക്'; ക്രിസ്റ്റഫറിന്റെ പുതിയ അപ്‌ഡേറ്റുമായി ബി.ഉണ്ണികൃഷ്ണന്‍

യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ത്രില്ലര്‍ ചിത്രമാണ് ക്രിസ്റ്റഫര്‍. ഉദയകൃഷ്ണയുടേതാണ് തിരക്കഥ

രേണുക വേണു| Last Modified വ്യാഴം, 29 സെപ്‌റ്റംബര്‍ 2022 (14:59 IST)

മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ക്രിസ്റ്റഫര്‍. ഏതാനും ദിവസങ്ങള്‍ മുന്‍പാണ് മമ്മൂട്ടി ക്രിസ്റ്റഫറിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കി മടങ്ങിയത്. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ക്രിസ്റ്റഫര്‍ സിനിമ പാക്കപ്പായി. 79 ദിവസത്തെ ഷൂട്ടിങ്ങിന് ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് അവസാനമായെന്ന് സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

' ക്രിസ്റ്റഫറിന്റെ ചിത്രീകരണം ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് അവസാനിച്ചു. 79 ദിവസത്തെ ഷൂട്ടിങ് ആയിരുന്നു. മമ്മൂക്ക ക്രിസ്റ്റഫറായി 65 ദിവസം അഭിനയിച്ചു. താങ്ക്യു മമ്മൂക്ക. അരങ്ങിലും അണിയറയിലും ഉണ്ടായിരുന്ന എല്ലാവര്‍ക്കും വലിയ നന്ദി' ഉണ്ണികൃഷ്ണന്‍ കുറിച്ചു.യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ത്രില്ലര്‍ ചിത്രമാണ് ക്രിസ്റ്റഫര്‍. ഉദയകൃഷ്ണയുടേതാണ് തിരക്കഥ. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നത്. ക്രിസ്മസിന് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് സൂചന.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :