ഹോളിവുഡ് നടൻ റോബർട്ട് കരാഡിൻ അന്തരിച്ചു

രണ്ട് പതിറ്റാണ്ടോളമായി ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്ന മാനസികാവസ്ഥയിലൂടെ കടന്നു പോവുകയായിരുന്നു അദ്ദേഹം.

Robert Carradine, hollywood actor, bipolar disorder, റോബർട്ട് കരാഡിൻ, ഹോളിവുഡ് നടൻ, ബൈപോളാർ ഡിസോർഡർ
രേണുക വേണു| Last Modified ബുധന്‍, 25 ഫെബ്രുവരി 2026 (13:32 IST)
Robert Carradine
'റിവെഞ്ച് ഓഫ് ദി നേര്‍ഡ്‌സ്, ലിസി മക്ഗുയര്‍' എന്നീ ചിത്രങ്ങളിലൂടെയും പരമ്പരകളിലൂടെയും
ലോക പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ ഹോളിവുഡ് താരം റോബര്‍ട്ട് കരാഡിന്‍ അന്തരിച്ചു. 71 വയസ്സായിരുന്നു. രണ്ട് പതിറ്റാണ്ടോളമായി ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്ന മാനസികാവസ്ഥയിലൂടെ കടന്നു പോവുകയായിരുന്നു അദ്ദേഹം. പോരാട്ടങ്ങള്‍ക്കൊടുവില്‍ അദ്ദേഹം സ്വയം ജീവനൊടുക്കുകയായിരുന്നു എന്ന് കുടുംബം അറിയിച്ചു.

‘ഞങ്ങളുടെ പ്രിയപ്പെട്ട പിതാവും മുത്തച്ഛനും സഹോദരനുമായ വിടവാങ്ങിയ വിവരം അങ്ങേയറ്റത്തെ ദുഃഖത്തോടെ അറിയിക്കുന്നു. ലോകം ഇരുണ്ടതാണെന്ന് തോന്നുമ്പോഴും അദ്ദേഹം എല്ലാവർക്കും പ്രകാശത്തിന്റെ കിരണമായിരുന്നു. മാനസികരോഗങ്ങളുമായി ബന്ധപ്പെട്ട സാമൂഹികമായ മാറ്റിനിർത്തലുകൾ അവസാനിപ്പിക്കാൻ അദ്ദേഹത്തിന്റെ ജീവിതം വഴികാട്ടിയാകുമെന്ന് ഞങ്ങൾ പ്രത്യാശിക്കുന്നു’ കുടുംബം പ്രസ്താവനയിലൂടെ അറിയിച്ചു.

മാനസികാരോഗ്യത്തെ കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിന് വേണ്ടിയാണ് കുടുംബം ഇ്ക്കാര്യം വെളിപ്പെടുത്തിയത്. 1972ല്‍ ജോണ്‍ വെയ്‌നിനൊപ്പം ദി കൗബോയ്‌സ് എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. 'ലിസി മക്ഗുയർ' എന്ന പരമ്പരയിലെ അച്ഛൻ വേഷത്തിലൂടെയാണ് പുതിയ തലമുറക്ക് അദ്ദേഹം പരിചിതനായത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :