എന്തെങ്കിലും മനസിലാകണ്ടെ, നോളൻ സിനിമ നിരസിച്ചതിൻ്റെ കാരണം പറഞ്ഞ് വിൽ സ്മിത്ത്
WillSmith
199ല്‍ പുറത്തിറങ്ങിയ ദി മെട്രിക്‌സ് എന്ന സിനിമയിലെയും വേഷം താന്‍ ഇങ്ങനെ വേണ്ടെന്ന് വെച്ചിരുന്നെന്നും അഭിമുഖത്തില്‍ താരം പറഞ്ഞു. ഇതാദ്യമായാണ് ഇന്‍സെപ്ഷനിലെ വേഷം വേണ്ടെന്ന് വെച്ചതിനെ പറ്റി തുറന്ന് പറയുന്നതെന്നും സിനിമ പറയുന്ന അള്‍ട്ടര്‍നേറ്റീവ് റിയാലിറ്റി എന്ന ആശയം തനിക്ക് മനസിലായില്ലെന്നും ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ആ സിനിമ നഷ്ടമായതില്‍ വിഷമമുണ്ടെന്നും വില്‍സ്മിത്ത് പറഞ്ഞു.
സിനിമയില്‍ ഡികാപ്രിയോ അവതരിപ്പിച്ച ഡോം കോംബ് എന്ന വേഷത്തിനായി ആദ്യം പരിഗണിച്ചത് ബ്രാഡ് പീറ്റിനെയായിരുന്നു. എന്നാല്‍ ബ്രാഡ് പീറ്റും നിരസിച്ചതോടെയാണ് ആ വേഷം ഡികാപ്രിയോയിലേക്കെത്തിയത്.