നാല് പതിറ്റാണ്ടിന്റെ അഭിനയത്തഴക്കം, പക്ഷേ രേവതിക്കിത് ആദ്യ സംസ്ഥാന പുരസ്കാരം!

അഭിറാം മനോഹർ| Last Modified വെള്ളി, 27 മെയ് 2022 (18:41 IST)
നാല് പതിറ്റാണ്ടുകളാകുന്നു രേവതിയെന്ന മലയാളികളുടെ സ്വന്തം അഭിനേത്രി ഓരോ ആരാധകനെയും വിസ്മയിപ്പിക്കാൻ തുടങ്ങിയിട്ട്. കാറ്റത്തെ കിളിക്കൂടിലെയും കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടിയിലെയും കിലുക്കത്തിലെയും മായാമയൂരത്തിലെയും ദേവാസുരത്തിലെയും രേവതിയുടെ കഥാപാത്രങ്ങളെ മലയാളികൾക്ക് മറക്കാനാവില്ല എന്നുറപ്പ്.
 
എന്നാൽ നാല് പതിറ്റാണ്ട് നീണ്ട അഭിനയസപര്യയിൽ രേവതിയുടെ ആദ്യ സംസ്ഥാന അവാർഡ് നേട്ടമാണിത്. കാക്കോത്തിക്കാവിലെ അപ്പൂപ്പന്താടികൾ(88) കിലുക്കം(91) ഈ വർഷങ്ങളിലെല്ലാം മികച്ച നടിക്കുള്ള പുരസ്കാരം നേടാൻ സാധ്യതയുണ്ടായിരുന്നുവെങ്കിലും 88ൽ രുഗ്മിണിയിലെ അഭിനയത്തിന് ബേബി അഞ്ജുവും 91ൽ തലയനമന്ത്രത്തിലെ പ്രകടനത്തിന് ഉർവശിയും പുരസ്കാരം സ്വന്തമാക്കി.
 
തുടർന്ന് മായാമയൂരം,ദേവാസുരം തുടങ്ങി ഒട്ടേറെ മികച്ച വേഷങ്ങൾ ചെയ്‌തെങ്കിലും സംസ്ഥാന പുരസ്‌കാര നേട്ടം വിദൂരത്തിൽ തന്നെയായിരുന്നു. കാലങ്ങൾക്കിപ്പുറം ഭൂതകാലം എന്ന സിനിമയിലൂടെ രേവതി പുരസ്കാരം സ്വന്തമാക്കുമ്പോൾ ഇതിനിടയിൽ  കടന്നുപോയത് 40 നീണ്ട വര്ഷങ്ങൾ.
 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :