1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. kerala state awards announced

മികച്ച നടി രേവതി, ബിജുമേനോനും ജോജുവും മികച്ചനടന്മാർ

രേവതി
2021ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 23 ചിത്രങ്ങളാണ് അന്തിമ പട്ടികയിലേക്ക് പരിഗണിച്ചത്. ഹിന്ദി ചലച്ചിത്ര സംവിധായകന്‍ സയ്യിദ് അഖ്തര്‍ മിര്‍സയായിരുന്നു ജൂറി ചെയർമാൻ. സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
 
മികച്ച ജനപ്രിയ ചിത്രമായി ഹൃദയം തിരഞ്ഞെടുക്കപ്പെട്ടു. ഭൂതകാലത്തിലെ പ്രകടനമാണ് രേവതിക്ക് പുരസ്കാരം നേടിക്കൊടുത്തത്. തുറമുഖം,മധുരം,നായാട്ട് എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് ജോജുവിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. ആർക്കറിയാം എന്ന സിനിമയിലെ പ്രകടനത്തിനാണ് ബിജു മേനോന് സംസ്ഥാന അവാർഡ്.
അടുത്ത ലേഖനം
വീണ്ടും പോത്തേട്ടന്‍സ് ബ്രില്ല്യന്‍സിന് കയ്യടിച്ച് ജൂറി