ജനപ്രിയ ചിത്രത്തിനായി ഏറ്റുമുട്ടിയത് താരപുത്രന്‍മാരുടെ സിനിമകള്‍; ഒടുവില്‍ ദുല്‍ഖറിനെ മറികടന്ന് പ്രണവ് മോഹന്‍ലാല്‍

രേണുക വേണു| Last Modified വെള്ളി, 27 മെയ് 2022 (18:21 IST)

ശക്തമായ മത്സരത്തിനൊടുവിലാണ് ജനപ്രിയ ചിത്രത്തിനുള്ള സംസ്‌കാര പുരസ്‌കാരം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം സ്വന്തമാക്കിയത്. പ്രണവ് മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്നു ഹൃദയം. തിയറ്ററുകളില്‍ വലിയ ഓളം തീര്‍ത്ത ചിത്രം നൂറ് കോടി ക്ലബില്‍ ഇടംനേടിയിരുന്നു.

മറ്റൊരു താരപുത്രനായ ദുല്‍ഖര്‍ സല്‍മാന്റെ ചിത്രത്തോട് ഏറ്റുമുട്ടിയാണ് പ്രണവ് ചിത്രം അവാര്‍ഡ് നേടിയത്. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത കുറുപ്പ് ആയിരുന്നു ജനപ്രിയ ചിത്രങ്ങളുടെ കാറ്റഗറിയില്‍ ഹൃദയത്തോട് ഏറ്റുമുട്ടിയത്. ഒടുവില്‍ ഹൃദയം അവാര്‍ഡ് കരസ്ഥമാക്കി.

ഹോം, തിങ്കളാഴ്ച നിശ്ചയം, മിന്നല്‍ മുരളി എന്നീ സിനിമകളായിരുന്നു ജനപ്രിയ ചിത്രത്തിനായി മത്സരിച്ച മറ്റ് ചിത്രങ്ങള്‍.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :