1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Rape case against actor govindan kutty

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, നടനും അവതാരകനുമായ ഗോവിന്ദൻ കുട്ടിക്കെതിരെ വീണ്ടും പീഡന പരാതി

Rape
നടൻ ഗോവിന്ദൻ കുട്ടിക്കെതിരെ പീഡന പരാതിയുമായി മറ്റൊരു യുവതിയും രംഗത്ത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് യുവതി പരാതിയിൽ പറയുന്നത്. തുടർന്ന് എറണാകുളം നോർത്ത് പോലീസ് നടനെതിരെ രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തു.
 
2021,2022 കാലങ്ങളിൽ 3 തവണ ഗോവിന്ദൻ കുട്ടി ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി. കഴിഞ്ഞ മാസം മറ്റൊരു സ്ത്രീയും ഗോവിന്ദൻ കുട്ടിക്കെതിരെ ബലാത്സംഗത്തിന് പരാതി നൽകിയിരുന്നു. നടൻ ഗോവിന്ദൻ കുട്ടി എംഡിയായ യൂട്യൂബ് ചാനലിൽ അവതാരകയായെത്തിയ യുവതിയാണ് ആദ്യം പരാതി നൽകിയത്. നടൻ ഗോവിന്ദൻ കുട്ടി വിവാഹവാഗ്ദാനം നൽകി പലയിടങ്ങളിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നാണ് പരാതി.
 
നവംബറിലാണ് യുവതി പരാതി നൽകിയത്. തുടർന്ന് നവംബർ 26ന് ഗോവിന്ദൻ കുട്ടിക്കെതിരെ കേസെടുത്തു. പിന്നീട് നടന് എറണാകുളം സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച യുവതിയെ കേസ് പിൻവലിക്കാൻ ഉന്നതരെ ഉപയോഗിച്ച് ഗോവിന്ദൻ കുട്ടി ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
പ്രഭാസിന്റെ നായികയാകാന്‍ ദീപിക പദുക്കോണ്‍,'പ്രൊജക്റ്റ് കെ' ഒരുങ്ങുന്നു