മർദാനി വീണ്ടുമെത്തുന്നു, റാണി മുഖർജിയുടെ പോലീസ് സീരീസിന് മൂന്നാം ഭാഗം പ്രഖ്യാപിച്ചു
Mardani
2019ലായിരുന്നു സിനിമയുടെ രണ്ടാം ഭാഗം പുറത്തിറങ്ങിയത്. രണ്ടാം ഭാഗം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിന് ശേഷമാണ് സിനിമയുടെ മൂന്നാം ഭാഗം നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സിനിമയില്‍ ശിവാനി റോയ് എന്ന ഐപിഎസ് ഉദ്യോഗസ്ഥയായാണ് റാണി മുഖര്‍ജി എത്തിയത്. സിനിമയുടെ ആദ്യ ഭാഗം 60 കോടി രൂപയും രണ്ടാം ഭാഗം 67 കോടി രൂപയുമാണ് ബോക്‌സോഫീസില്‍ നിന്നും നേടിയത്. 2023ല്‍ പുറത്തിറങ്ങിയ മിസിസ് ചാറ്റര്‍ജി വെഴ്‌സസ് നോര്‍വെ എന്ന സിനിമയിലാണ് റാണി മുഖര്‍ജി അവസാനമായി അഭിനയിച്ചത്.