സർപ്രൈസ് ഹിറ്റുമായി രൺബീർ കപൂർ ചിത്രം, തൂ ഝൂടി മേയ്ൻ മക്കാര്‍' 100 കോടി ക്ലബില്‍

അഭിറാം മനോഹർ| Last Modified ഞായര്‍, 19 മാര്‍ച്ച് 2023 (15:30 IST)
വലിയ ബഹളങ്ങളൊന്നുമില്ലാതെ റിലീസ് ചെയ്ത ചിത്രമാണ് രൺബീർ കപൂറും ശ്രദ്ധ കപൂറും നായിക നായകന്മാരായി എത്തിയ തൂ ഝൂടി മേയ്ൻ മക്കാര്‍ എന്ന ചിത്രം. പ്യാർ കാ പഞ്ച്നാമ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ലവ് രഞ്ജൻ ഒരുക്കിയ ചിത്രം സർപ്രൈസ് ഹിറ്റടിച്ചിരിക്കുകയാണ് ബോളിവുഡിൽ.

റൊമാൻ്റിക് ചിത്രമായ തൂ ഝൂടി മേയ്ൻ മക്കാര്‍ ഇതുവരെയായി 101.98 കോടി രൂപയാണ് ബോക്സോഫീസിൽ നിന്നും നേടിയത്. ഡിമ്പിൾ കപാഡിയ, ബോണി കപൂർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രീതം ആണ് ചിത്രത്തിൻ്റെ സംവിധാനം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :