അപ്പനും മകനുമെല്ലാം പ്രേമിക്കാം, അമ്മയ്ക്ക് പ്രേമം ആയിക്കൂടെ, പ്രണയവിലാസം ചെയ്യാൻ ആ ഒരൊറ്റ കാരണമെന്ന് മിയ

അഭിറാം മനോഹർ| Last Modified വെള്ളി, 17 മാര്‍ച്ച് 2023 (14:18 IST)
അടുത്തിടെ ഇറങ്ങിയതിൽ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങളിലൊന്നാണ് അർജുൻ അശോകൻ, അനശ്വര രാജൻ, മമിത ബൈജു എന്നിവരെ കേന്ദ്രകഥാപാത്രമാക്കി നിഖിൽ മുരളി ഒരുക്കിയ പ്രണയവിലാസം എന്ന ചിത്രം. ചിത്രത്തിൽ മിയയും ഒരു സുപ്രധാനമായ ഒരു കഥാപാത്രമായെത്തുന്നുണ്ട്. എന്തുകൊണ്ടാണ് പ്രണയവിലാസം എന്ന ചെയ്യാൻ താൻ തീരുമാനിച്ചതെന്ന് വ്യക്തമാക്കുകയാണ് മിയ.

വിവാഹശേഷം പുരുഷന് പ്രേമിക്കാം. പക്ഷേ സ്ത്രീക്ക് ഒരു പ്രേമം ഉണ്ടായിരുന്നുവെന്ന് കേൾക്കുമ്പോൾ അത് ദഹിക്കാൻ പറ്റാത്ത ഒന്നായാണ് അതിനെ കാണുന്നത്. ഈ കാര്യമാണ് പ്രണയവിലാസം ചർച്ച ചെയ്യുന്നത്. ഈ കാഴ്ചപ്പാടിൽ അധികം സിനിമകൾ ഇറങ്ങിയിട്ടില്ല. അതിനാൽ കഥ ആദ്യം കേട്ടപ്പോൾ തന്നെ ഒരുപാട് ഇഷ്ടമായി അങ്ങനെയാണ് സിനിമ ചെയ്യാൻ തീരുമാനിച്ചത്. മിയ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :