ആരോഗ്യനില മോശം, കണ്ണും വൃക്കയും മാറ്റിവെയ്ക്കേണ്ടി വന്നെന്ന് റാണ ദഗുബാട്ടി

അഭിറാം മനോഹർ| Last Modified വെള്ളി, 17 മാര്‍ച്ച് 2023 (14:07 IST)
ബാഹുബലി എന്ന ഒറ്റ സിനിമയോടെ ഇന്ത്യയൊട്ടാകെ ആരാധകരെ സൃഷ്ടിച്ച താരമാണ് റാണാ ദഗുബാട്ടി. തൻ്റെ വലതുകണ്ണിന് കാഴ്ചയില്ലെന്ന് താരം നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. തൻ്റെ കണ്ണും വൃക്കയും മാറ്റിവെച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോൾ. ശാരീരിക പ്രശ്നങ്ങൾ വരുമ്പോൾ പലരും തളർന്നുപോകും.അവ പരിഹരിച്ചാലും ബുദ്ധിമുട്ടുകൾ നിലനിൽക്കും. എൻ്റെ കണ്ണും വൃക്കയും മാറ്റിവെച്ചവയാണ് താരം പറഞ്ഞു.

റാണ നായിഡു എന്ന പുതിയ സീരീസിൻ്റെ പ്രമോഷനിടെയാണ് റാണ ദഗുബാട്ടി തൻ്റെ ശാരീരികാവസ്ഥയെ പറ്റി തുറന്ന് സംസാരിച്ചത്. കണ്ണ് മാറ്റിവെച്ചെങ്കിലും തൻ്റെ ഇടതു കണ്ണ് പൂട്ടിയാൽ തനിക്ക് ഒന്നും കാണാനാകില്ലെന്നും ശാരീരിക ബുദ്ധിമുട്ടുകളുണ്ടെങ്കിലും തളർന്ന് പോകരുതെന്നും താരം പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :