ദിവസം 2 കോടിയാണ് എൻ്റെ പ്രതിഫലം, രാഷ്ട്രീയത്തിൽ വന്നത് പണം ഉണ്ടാക്കാനല്ല: പവൻ കല്യാൺ

അഭിറാം മനോഹർ| Last Modified ഞായര്‍, 19 മാര്‍ച്ച് 2023 (09:10 IST)
തെലുങ്കിൽ വലിയ ആരാധകപിന്തുണയുള്ള സൂപ്പർ താരമാണ് പവൻ കല്യാണ്. സിനിമയിൽ തിളങ്ങി നിൽക്കുന്ന താരം ജന സേന പാർട്ടി എന്ന സ്വന്തം പേരിലുള്ള പാർട്ടിയിലൂടെ രാഷ്ട്രീയത്തിലും സജീവമാണ്. അടുത്തിടെ ജന സേന പാർട്ടിയുടെ രാഷ്ട്രീയ റാലിക്കിടെ പവൻ കല്യാൺ നടത്തിയ പ്രസ്താവനയാണ് ഇപ്പോൾ ചർച്ചയാകുന്നത്. താൻ രാഷ്ട്രീയത്തിലേക്കെത്തിയത് പണം ലക്ഷ്യമിട്ടല്ലെന്നും രാഷ്ട്രീയ അധികാരം മാത്രമാണ് ലക്ഷ്യമാക്കുന്നതെന്നും പവൻ കല്യാൺ പറഞ്ഞു.ദിവസം 2 കോടി രൂപയാണ് തൻ്റെ പ്രതിഫലമെന്നും താരം വെളിപ്പെടുത്തി.

ആവശ്യം വന്നാൽ ഞാൻ സമ്പാദിച്ചതെല്ലാം എഴുതിനൽകാനും ഞാൻ തയ്യാറാണ്. എനിക്ക് പണത്തോട് ആർത്തിയില്ല. ഞാൻ സമ്പാദിച്ചതെല്ലാം തിരിച്ചുനൽകാനും ഞാൻ വഴികണ്ടെത്താറുണ്ട്. ഞാൻ നിലവിൽ അഭിനയിക്കുന്ന സിനിമയ്ക്ക് 20-22 ദിവസ കോൾ ഷീറ്റാണ് നൽകിയിട്ടുള്ളത്. ഒരു ദിവസം 2 കോടി രൂപയാണ് എൻ്റെ പ്രതിഫലം. എല്ലാ പ്രൊജക്ടിലും ഇതല്ല ലഭിക്കുന്നത്. പക്ഷേ ഒരു മാസത്തിൽ താഴെ ജോലി ചെയ്താൽ 45 കോടി സമ്പാദിക്കാൻ എനിക്കാകും. പവൻ കല്യാൺ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :