1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Ram Charan

തെലുങ്ക് സൂപ്പർതാരത്തിന്റെ മകൻ, മലയാളികൾക്കിടയിലും ആരാധകർ, ഈ കുട്ടിയെ മനസ്സിലായോ ?

Ram Charan (രാം ചരൺ)
നടൻ ചിരഞ്ജീവിയുടെ മകൻ. 1985 മാർച്ച് 27 ന് ജനിച്ച രാം ചരണിന് 37 വയസ്സ് പ്രായമുണ്ട്. വൻ വിജയമായി മാറിയ ചിരുത (2007) എന്ന ചിത്രത്തിലൂടെയാണ് നടൻ അരങ്ങേറ്റം കുറിച്ചത്.
 
രാജമൗലിയുടെ ഫാന്റസി ആക്ഷൻ ചിത്രമായ ധീരയിൽ (2009) അഭിനയിച്ചതോടെ നടൻ കൂടുതൽ പ്രശസ്തനായി.2013 വരെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തെലുങ്ക് ചിത്രമെന്ന റെക്കോർഡ് ധീര സ്വന്തമാക്കിയിരുന്നു.
 
രാജമൗലിയുടെ ആർആർആർ ആണ് നടൻറെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.രാം ചരൺ പുതിയ സിനിമയുടെ തിരക്കുകളിലേക്ക്. 'ആർസി 15' എന്നെ താൽക്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
മോഹന്‍ലാലിന്റെ നായിക, ആത്മഹത്യക്ക് ശ്രമിച്ചത് രണ്ട് തവണ; സിനിമ പോലെ നാടകീയം വിജയലക്ഷ്മിയുടെ ജീവിതം