1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Rajnikanth Biopic

രജനിയാകാൻ ധനുഷ്, ബയോപിക് വരുന്നു !

രജനികാന്ത്
സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ബയോപിക് അണിയറയിലൊരുങ്ങുന്നു. ധനുഷാണ് രജനിയായി ബിഗ് സ്ക്രീനിൽ എത്തുന്നത് എന്നാണ് റിപ്പോർട്ട്. ലിംഗുസാമിയാണ്  ചിത്രം സംവിധാനം ചെയ്യുന്നത്. ഈ സിനിമ നിർമ്മിക്കുന്നതും അദ്ദേഹം തന്നെയാണ്. അതേസമയം ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.
 
ആനന്ദം, റൺ, സണ്ടക്കോഴി, ഭീമ, പയ്യ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത ലിംഗുസാമി സണ്ടക്കോഴി 2ന്‍റെ പരാജയത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വർഷമായി സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ്.  
അടുത്ത ലേഖനം
സുരേഷ് ഗോപിയുടെ 'കാവൽ' ചിത്രീകരണം പൂർത്തിയായി, ഇനി കാത്തിരിപ്പിന്‍റെ നാളുകൾ !