ആർഎസ്എസ് സൈദ്ധാന്തികനുമയി കൂടിക്കാഴ്ച നടത്തി രജനീകാന്ത്, രാഷ്ട്രീയ പ്രവേശനം വീണ്ടും ചൂടൻ ചർച്ച

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 2 നവം‌ബര്‍ 2020 (07:47 IST)
ചെന്നൈ: രജനീകാന്ത് രാഷ്ട്രീയ പ്രവേശനം ഉപേക്ഷിച്ചു എന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രച്ചരിയ്കുന്നതിനിടെ ആർഎസ്എസ് സൈദ്ധാന്തികൻ ഗുരുമൂർത്തിയുമായി കൂടിക്കാഴ്ച നടത്തി രജനീകാന്ത്, പോയസ് ഗാർഡനിലെ രജനികാന്തിന്റെ വസതിയിൽവച്ചാണ് ഇരുവരും തമ്മിൽ ചർച്ച നടത്തിയത്. ചർച്ച രണ്ടുമണിക്കൂറോളം നിണ്ടു. കൂടിക്കാഴ്ചയുടെ വിശദാശങ്ങൾ പുറത്തുവിട്ടിട്ടില്ല എങ്കിലും രാഷ്ട്രീയ പ്രവേശനമാണ് ചർച്ചയായത് എന്നാണ് വിവരം.

രാഷ്ട്രീയ ഉപദേശകനായി കൂടീയാണ് രജനി ഗുരുമൂർത്തിയെ കാണുന്നത് എന്നതിനാലാണ് കൂടിക്കാഴ്കയെ രാഷ്ട്രീയ ലോകവും അരാധകരും പ്രാധാന്യത്തോടെ കാണുന്നത്. ആരോഗ്യ പ്രശ്നങ്ങളുണ്ട് എന്ന രജനികാന്തിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് രജനീകാന്ത് രാഷ്ട്രിയ പ്രവേശനം ഉപേക്ഷിച്ചു എന്നതരത്തിൽ പ്രചരണം ശക്തമായത്. ആരോഗ്യ പ്രശ്നങ്ങൾ നേരിടുമ്പോൾ കൊവിഡ് കാലത്ത് പൊതുരംഗത്തേയ്ക്ക് ഇറങ്ങേണ്ട എന്നാണ് ഡോക്ടർമാർ രജനിയ്ക്ക് നൽകിയിരിയ്ക്കുന്ന നിർദേശം. രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് രജനി മക്കൾ മൻട്രം ഭാരവാഹികളുമായി ആലോചിച്ച് തീരുമാനമെടുക്കും എന്നാണ് രജനികാന്ത് അറിയിച്ചിരിയ്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :