അണ്ണാത്തെയില്‍ രജനികാന്തിന്‍റെ ഇന്‍‌ട്രോ ഗാനം എസ് പി ബിയുടേത് !

കെ ആര്‍ അനൂപ്| Last Modified ശനി, 26 സെപ്‌റ്റംബര്‍ 2020 (12:52 IST)
എസ് പി ബാലസുബ്രഹ്‌മണ്യം മറഞ്ഞുകഴിഞ്ഞു. എന്നാല്‍ അദ്ദേഹം അനശ്വരമാക്കിയ ഗാനങ്ങള്‍ ഒരിക്കലും മാഞ്ഞുപോവില്ല. എസ് പി ബി ഒടുവിലായി ആലപിച്ച ഗാനങ്ങളില്‍ ഒന്ന് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന് വേണ്ടിയാണ് !

അതേ, ശിവ സംവിധാനം ചെയ്യുന്ന ‘അണ്ണാത്തെ’ എന്ന ചിത്രത്തിലെ രജനികാന്തിന്‍റെ ഇന്‍‌ട്രൊഡക്ഷന്‍ ഗാനമാണ് എസ് പി ബി പാടിയിരിക്കുന്നത്. ഡി ഇമ്മാന്‍ ആണ് സംഗീതം.

രജനികാന്തിന്‍റെ മിക്ക സിനിമകളിലെയും വലിയ ഹിറ്റുകളായ പല ഗാനങ്ങളും എസ് പി ബി പാടിയതാണ്. ‘നാന്‍ ഓട്ടോക്കാരന്‍’ ഉള്‍പ്പടെയുള്ള ഗാനങ്ങള്‍. അടുത്തിടെ ‘പേട്ട’ എന്ന രജനിച്ചിത്രത്തിലെയും എസ് പി ബാലസുബ്രഹ്‌മണ്യം പാടിയ ഗാനങ്ങള്‍ സൂപ്പര്‍ഹിറ്റുകളായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :