4 വർഷത്തിനുശേഷം ധനുഷും അനിരുദ്ധും വീണ്ടും, സൺ പിക്‍ചേഴ്‌സിന്‍റെ ഡി44 വരുന്നു !

കെ ആര്‍ അനൂപ്|
അനിരുദ്ധ് രവിചന്ദ്രന്‍ മുപ്പതാം ജന്മദിനം ആഘോഷിക്കുകയാണ്. ഈ വേളയിൽ ആരാധകർക്ക് ഒരു സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് സൺ പിക്ചേഴ്സ്. ധനുഷിന്റെ വരാനിരിക്കുന്ന ചിത്രമായ ഡി 44ന് അനിരുദ്ധ് സംഗീതം നൽകും.

നാലുവർഷത്തിന് ശേഷമാണ് അനിരുദ്ധും ധനുഷും വീണ്ടും ഒന്നിക്കുന്നത്. തങ്കമകൻ എന്ന ചിത്രത്തിനുവേണ്ടിയാണ് ഇരുവരും ഒടുവിലായി ഒന്നിച്ചത്.

ധനുഷ് - അനിരുദ്ധ് കൂട്ടുകെട്ടിൽ പിറന്ന 'വൈ ദിസ് കൊലവെറി ഡി' ഇന്നും ആരാധകർ പാടി നടക്കുന്ന ഗാനങ്ങളിലൊന്നാണ്. ചെറിയ ഇടവേളക്ക് ശേഷം വീണ്ടും ഇരുവരും ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ വലുതാണ്.

മിത്രൻ ജവഹറാണ് ‘ഡി 44’ സംവിധാനം ചെയ്യുന്നത്. മിത്രനുമായി ധനുഷ് ‘യാരടി നീ മോഹിനി’, ‘കുട്ടി’, ‘ഉത്തമപുത്തിരൻ’ എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :