1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Rajeev Pillai and Hareesh Peradi to team up for a suspense thrille

ഇതുവരെ പേരിടാത്ത സസ്‌പെന്‍സ് ത്രില്ലര്‍ വരുന്നു, രാജീവ് പിള്ളയും ഹരീഷ് പേരടിയും പ്രധാന വേഷങ്ങളില്‍

Rajeev Pillai
രാജീവ് പിള്ള നായകനായ എത്തുന്ന പുതിയ ദ്വിഭാഷ ചിത്രം ഒരുങ്ങുന്നു. ഇതുവരെ പേരിടാത്ത ചിത്രം ഒരു സസ്‌പെന്‍സ് ത്രില്ലറാണ്. സിനിമയുടെ ഡബ്ബിംഗ് ജോലികള്‍ പുരോഗമിക്കുകയാണ്.
 
സൂര്യന്‍ ജി സംവിധാനം ചെയ്യുന്ന ചിത്രം മലയാളം തമിഴ് ഭാഷകളിലായി റിലീസ് ചെയ്യും. 17 ദിവസം കൊണ്ട് കര്‍ണാടകയിലാണ് ചിത്രീകരണം പൂര്‍ത്തിയായത്.രാജീവ് പിള്ള സാദിഖ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഹരീഷ് പേരടിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.ഹൃദയം' ഫെയിം അഭിഷേക് ജോസഫ് ജോര്‍ജും ചിത്രത്തിലുണ്ട്.
 
 
 
 
 
 
 
 
 
 
അടുത്ത ലേഖനം
സ്റ്റൈലിഷ് ആയി ശാലു മേനോന്‍; കിടിലന്‍ ചിത്രങ്ങള്‍