'പാപ്പന്‍ വരുന്നു ചരിത്രം തിരുത്താന്‍', റിലീസിന് ഇനി 8 നാള്‍ കൂടി

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 21 ജൂലൈ 2022 (12:49 IST)
പാപ്പന്‍ റിലീസിന് ഇനി എട്ട് നാളുകള്‍ കൂടി. ജൂലൈ 29ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. സിനിമയിലെ പ്രധാന കഥാപാത്രങ്ങളുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കുന്നുണ്ട്. ഇപ്പോഴിതാ 'പാപ്പന്‍ വരുന്നു ചരിത്രം തിരുത്താന്‍'- എന്ന് കുറിച്ച് കൊണ്ടുള്ള സുരേഷ് ഗോപിയുടെ പോസ്റ്ററാണ് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടത്.

എബ്രഹാം മാത്യൂ മാത്തന്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ?ഗോപി അവതരിപ്പിക്കുന്നത്. ഗോകുല്‍ സുരേഷും ചിത്രത്തിലുണ്ട്. രണ്ടാളും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടിയാണിത്.

ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന് റേഡിയോ ജോക്കിയും തിരക്കഥാകൃത്തുമായ ആര്‍ ജെ ഷാന്‍ ആണ് രചന നിര്‍വഹിച്ചിരിക്കുന്നത്.

ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി. എഡിറ്റിംഗ് ശ്യാം ശശിധരന്‍. സംഗീതം ജേക്‌സ് ബിജോയ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :