Rajinikanth 75 th birthday : ആസ്തി 500 കോടിയിലേറെ, കാർ ശേഖരം ഞെട്ടിക്കും; 75 ന്റെ നിറവിൽ തലൈവർ

ഫോബ്സ് മാഗസിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2025-ല്‍ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും സമ്പന്നരായ 10 നടന്മാരില്‍ ഒരാളാണ് 500 കോടി രൂപയിലധികം ആസ്തിയുള്ള രജനികാന്ത്.

Rajani, Rajanikanth, Rajani @75, Rajani birthday, Rajani career, Rajanikanth wealth, രജനികാന്ത്, രജനി ബർത്ഡേ, രജനി പ്രായം, രജനികാന്ത് കാർ കളക്ഷൻ
രേണുക വേണു| Last Modified വെള്ളി, 12 ഡിസം‌ബര്‍ 2025 (11:12 IST)
ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ താരം രജനികാന്തിന് ഇന്ന് 75ാം പിറന്നാള്‍. ചെന്നൈയിലെ പോയസ് ഗാര്‍ഡനിലുള്ള വസതിയില്‍ അടുത്ത സുഹൃത്തുക്കളോടും കുടുംബത്തോടുമൊപ്പമുള്ള ലളിതമായ ആഘോഷമാണ് ഇത്തവണയും താരം തിരഞ്ഞെടുത്തിരിക്കുന്നത്. പടയപ്പയുടെ റി-റിലീസ് കൂടിയെത്തുന്നതോടെ സ്‌റ്റൈല്‍മന്നന്റെ പിറന്നാള്‍ ആഘോഷമാക്കാനൊരുങ്ങുകയാണ് ആരാധകരും.

ഫോബ്സ് മാഗസിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2025-ല്‍ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും സമ്പന്നരായ 10 നടന്മാരില്‍ ഒരാളാണ് 500 കോടി രൂപയിലധികം ആസ്തിയുള്ള രജനികാന്ത്. ചെന്നൈയിലെ പോയസ് ഗാര്‍ഡനിലെ 40 കോടിയോളം വിലവരുന്ന വീടിന് പുറമെ
പൂനെയിലും ചെന്നൈയിലുമായി താരത്തിന് മറ്റ് രണ്ട് വീടുകളുമുണ്ട്. പ്രീമിയര്‍ പദ്മിനി മുതല്‍ 22 കോടി രൂപയുടെ ബെന്റ്ലി ലിമോസിന്‍, റോള്‍സ് റോയ്സ് ഫാന്റം, ലംബോര്‍ഗിനി ഉറൂസ് തുടങ്ങി ആഡംബര വാഹനങ്ങളുടെ നിരകൂടി ചേര്‍ന്നതാണ് രജനിയുടെ കാര്‍ ശേഖരം.

ചിത്രങ്ങള്‍ക്ക് 150 കോടി മുതല്‍ 270 കോടി രൂപ വരെയാണ് രജനികാന്തിന്റെ പ്രതിഫലം. രാജ്യത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്മാരില്‍ ഒരാളെന്ന പട്ടവുമുണ്ട് തലൈവര്‍ക്ക്. പത്മഭൂഷന്‍, പത്മവിഭൂഷന്‍, ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം, ദേശീയ- സംസ്ഥാന ചലചിത്ര പുരസ്‌കാരങ്ങള്‍ തുടങ്ങി നേട്ടങ്ങളുടെ വലിയ പട്ടികയുമുണ്ട് തലൈവര്‍ക്കൊപ്പം ചേര്‍ത്തുവയ്ക്കാന്‍.

'ജയിലര്‍' എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'ജയിലര്‍ 2'-ന്റെ ചിത്രീകരണത്തിരക്കിലാണ് രജനികാന്ത് ഇപ്പോള്‍. കൂടാതെ, തന്റെ അടുത്ത സുഹൃത്തും സഹതാരവുമായ കമല്‍ഹാസന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലും താരം അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. ഈ പ്രോജക്റ്റിന് 'തലൈവര്‍ 173' എന്നാണ് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :