അഭിറാം മനോഹർ|
Last Modified വ്യാഴം, 30 ജൂണ്‍ 2022 (19:21 IST)
ബാല്യകാലം മുതൽ താൻ നേരിടുന്ന പരിഹാസങ്ങളെ പറ്റി തുറന്ന് പറഞ്ഞ് നടി ഖുശ്ബുവിൻ്റെയും നടനും സംവിധായകനുമായ സുന്ദർ സിയുടെയും മകൾ അനന്തിത. സോഷ്യൽ മീഡിയയിൽ സജീവമായ കാലം മുതൽ അമ്മയുമായി താരതമ്യം ചെയ്ത് താൻ പരിഹസിക്കപ്പെടുന്നുവെന്ന്
അനന്തിത പറഞ്ഞു.
താരകുടുംബത്തിൽ അംഗമായതിനാൽ ഞാൻ എല്ലാകാലവും ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിന് നല്ലതും ചീത്തതുമായ വശമുണ്ട്. ഇത് രണ്ടും ഞാൻ അനുഭവിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഞാൻ ചെറുപ്പം മുതൽ സജീവമാണ്. എന്നാൽ അവിടെ ശരീരഭാരത്തിൻ്റെയും നിറത്തിൻ്റെയും പേരിൽ ഞാൻ ഒരുപാട് പരിഹസിക്കപ്പെട്ടു. അമ്മ സുന്ദരിയാണല്ലോ, അമ്മയെ പോലെ സൗന്ദര്യമില്ല എന്നിങ്ങനെ അമ്മയുമായി താരതമ്യം ചെയ്യുന്ന ഒരുപാട് പേരുണ്ടായിരുന്നു.
ശരീരഭാരം കുറച്ചതിന് ശേഷവും ആളുകൾ പരിഹസിച്ചു. ഭക്ഷണം ക്രമീകരിച്ചും വ്യായാമം ചെയ്തുമാണ് ശരീരഭാരം കുറച്ചതെങ്കിലും തന്നിലുണ്ടായ മാറ്റം പ്ലാസ്റ്റിക് സർജറി കൊണ്ടാണെന്ന് ആളുകൾ പറഞ്ഞു. വർഷങ്ങളായി ഇത്തരം മോശം കാര്യങ്ങൾ കേൾക്കുന്നതിൽ ആളുകളുടെ മോശം അഭിപ്രായങ്ങളിൽ ഇപ്പോൾ പ്രശ്നം തോന്നാറില്ലെന്നും അനന്തിക പറഞ്ഞു.