1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. R Ashwin about Jayasurya john luther movie

'മലയാള സിനിമയുടെ വലിയ ആരാധകനായി'; ജയസൂര്യയുടെ അഭിനയമികവിനെ പ്രശംസിച്ച് ക്രിക്കറ്റ് താരം ആര്‍.അശ്വിന്‍

Jayasurya R Ashwin john luther movie  Jayasurya john luther movie
സമയം കിട്ടുമ്പോള്‍ മലയാളം സിനിമകളും ക്രിക്കറ്റ് താരം ആര്‍ അശ്വിന്‍ കാണാറുണ്ട്. ജയസൂര്യയുടെ ക്രൈം ത്രില്ലര്‍ ജോണ്‍ ലൂഥര്‍ ആണ് അദ്ദേഹം ഒടുവില്‍ കണ്ടത്. ഇതോടെ താന്‍ മലയാള സിനിമയുടെ വലിയ ആരാധകനായെന്നും ജയസൂര്യയുടെ അഭിനയ മികവിനെ പ്രശംസിച്ചുകൊണ്ട് അശ്വിന്‍ പറഞ്ഞു.
 
അഭിജിത്ത് ജോസഫ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം അന്വേഷണത്തിന്റെയും അതിജീവനത്തിന്റെയും ബന്ധങ്ങളുടെയും കഥയാണ് പറയുന്നത്. കേസന്വേഷണത്തിന് ഭാഗമായി ഒരു ചെവിയുടെ കേള്‍വിക്ക് നഷ്ടമാകുന്ന പോലീസ് ഉദ്യോഗസ്ഥനായി ജയസൂര്യ വേഷമിടുന്നു.
ത്രില്ലര്‍ ചിത്രത്തില്‍ അദിതി രവി, ദീപക്, തന്‍വി റാം, സിദ്ദിഖ് എന്നിവരാണ് മറ്റു അഭിനേതാക്കള്‍.അലോന്‍സ ഫിലിംസിന്റെ ബാനറില്‍ തോമസ് പി മാത്യുവാണ് നിര്‍മ്മാണം. ചിത്രത്തിന്റെ സംഗീതം ഷാന്‍ റഹ്‌മാനാണ് ഒരുക്കുന്നത്.
 ഛായാഗ്രഹണം റോബി വര്‍ഗീസ് രാജും എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകറും ആണ് നിര്‍വഹിക്കുന്നത്.
  
 
 
അടുത്ത ലേഖനം
ഗ്ലാമറസായി അഞ്ജു കുര്യന്‍; സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് ചിത്രങ്ങള്‍