1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Puzhu movie

ജോര്‍ജിന്റെ നമ്പറില്ലേ ? മമ്മൂട്ടിയുടെ ചോദ്യം, പുഴുവിനെക്കുറിച്ച് സംവിധായക രത്തീന

Mammootty Parvathy Thiruvothu George S -Mammootty Harshad Sharfu Amishaff Suhas Rajesh Krishna Renish Abdulkhader
രത്തീനയുടെ ആദ്യ സംവിധാന സംരംഭം പുഴു നാളെ പ്രദര്‍ശനത്തിനെത്തും. ചിത്രം സോണി ലിവിലൂടെ റിലീസിനെത്തുന്ന ത്രില്ലിലാണ് സംവിധായിക.
 
രത്തീനയുടെ വാക്കുകള്‍
 
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു സിനിമ സെറ്റില്‍ വച്ച് മമ്മൂക്ക ചോദിച്ചു , 
' ജോര്‍ജിന്റെ നമ്പറില്ലേ ?എന്ത് ആവശ്യം ഉണ്ടേലും ജോര്‍ജ് നോട് പറഞ്ഞാ മതി ' വര്‍ഷങ്ങള്‍ക്കിപ്പുറം ഞാന്‍ സംവിധാനം ചെയ്യുന്ന ആദ്യ സിനിമ പുറത്തിറങ്ങാന്‍ തയ്യാറെടുക്കുമ്പോ പ്രൊഡ്യൂസറായി തൊട്ടരികില്‍ ജോര്‍ജേട്ടനും ഉണ്ട് . 
ഈ സിനിമയില്‍ തെളിഞ്ഞു കാണുന്ന ഒരോ പേരും എനിക്ക് വളരെ പ്രിയപ്പെട്ടവരാണ് . ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഞങ്ങളുടെ പുഴു നിങ്ങളുടേതാകുകയാണ് .... 
അടുത്ത ലേഖനം
'ബാലേ, നറുമൊഴി..', നൃത്തച്ചുവടുകളുമായി ദിവ്യ ഉണ്ണി, വീഡിയോ