കാൻ ചലച്ചിത്രമേള: റെഡ് കാർപെറ്റിൽ തിളങ്ങാൻ നയൻതാരയും

അഭിറാം മനോഹർ| Last Modified വ്യാഴം, 12 മെയ് 2022 (15:04 IST)
കാൻ ചലച്ചിത്രമേളയുടെ ആദ്യദിനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് നയൻ‌താരയും. ഈ മാസം 17ന് ആരംഭിക്കുന്ന മേളയുടെ ഉദ്ഘാടന ദിനത്തിൽ ഇന്ത്യയുടെ പ്രതിനിധിസംഘത്തെ നയിക്കുന്നത് വാർത്താവിതരണ മന്ത്രി അനുരാഗ് ഠാക്കൂറാണ്.

സംഗീത സംവിധായകരായ എആർ റഹ്മാൻ,റിക്കി കേജ്, ഗായകൻ മമെ ഖാൻ,സംവിധായകൻ ശേഖർ കപൂർ, നടന്മാരായ നവാസുദ്ധീൻ സിദ്ദിഖി,അക്ഷയ്‌കുമാർ,മാധവൻ, നടിമാരായ പൂജ ഹെഗ്‌ഡെ,നയൻതാര,വാണി ത്രിപാഠി,തമന്ന , സെ‌ൻസർ ബോർഡ് ചെയർമാൻ പ്രസൂൺ ജോഷി എന്നിവരാണ് സംഘത്തിലുണ്ടാവുക.

ഉദ്ഘാടനരാവിൽ ഇന്ത്യൻ സിനിമയും സംസ്കാരവും മുൻനിർത്തിയുള്ള അവതരണങ്ങളുണ്ടാകും. ചലച്ചിത്രമേളയിൽ ആദ്യ കൺട്രി ഓഫ് ഓണർ അംഗീകാരം ഇക്കുറി ഇന്ത്യയ്ക്കാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :