ഇനി 3 ദിവസം കൂടി, 'പുഷ്പ' ആമസോണ്‍ പ്രൈം വീഡിയോയില്‍ കാണാം,ഒടിടി റിലീസ് മുന്‍കൂട്ടി പ്രഖ്യാപിച്ചത് എന്തുകൊണ്ട് ?

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 4 ജനുവരി 2022 (08:58 IST)

കഴിഞ്ഞ വര്‍ഷം അവസാനം പുറത്തിറങ്ങിയ ഒടിടി റിലീസിന്.2021ലെ ഇന്ത്യന്‍ ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം കൂടിയാണിതെന്ന് നിര്‍മ്മാതാക്കള്‍ നേരത്തെ പറഞ്ഞിരുന്നു. ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ നിന്ന് 300 കോടിയിലേറെ നേടിയെന്നാണ് ലഭിക്കുന്ന വിവരം.


ജനുവരി 7നാണ് പുഷ്പയുടെ ഒടിടി റിലീസ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. നിര്‍മ്മാതാക്കളോ ആമസോണ്‍ പ്രൈമോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ സാധാരണ ആഫ്റ്റര്‍ തിയറ്റര്‍ റിലീസുകളുടെ ഒടിടി റിലീസ് തീയതി ആമസോണ്‍ പ്രൈം മുന്‍കൂട്ടി പ്രഖ്യാപിക്കാറില്ല. ട്രെയിലറുകളും മറ്റും റിലീസ് ചെയ്യാറാണ് പതിവ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :