അഭിറാം മനോഹർ|
Last Modified തിങ്കള്‍, 9 മാര്‍ച്ച് 2026 (12:15 IST)
ചെന്നൈ: കഴിഞ്ഞ ഏതാനും മാസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ട്രോള്‍ ചെയ്യപ്പെടുന്ന നടിമാരില്‍ ഒരാളാണ് പ്രിയങ്ക അരുള്‍ മോഹന്‍. ഇപ്പോഴിതാ ഈ ട്രോളുകള്‍ക്കും തനിക്കെതിരെയുണ്ടായ ഹേറ്റ് ക്യാമ്പയിനുകള്‍ക്കും മറുപടി നല്‍കിയിരിക്കുകയാണ് പ്രിയങ്ക. തനിക്കെതിരെയുണ്ടായത് വേദനാജനകമായ കാര്യമാണെന്ന് പ്രിയങ്ക പറയുന്നു.
'ഈ ഇന്‍ഡസ്ട്രി അനിശ്ചിതത്വം നിറഞ്ഞതാണ്, ആര്‍ക്കും എന്തും സംഭവിക്കാം. ഒരു വിഷമഘട്ടം ഉണ്ടാകുമ്പോഴും അത് നമ്മളെ വീണ്ടും കൂടുതല്‍ ഉയര്‍ന്ന് വരാന്‍ സഹായിക്കും. ആ തരത്തില്‍ എന്നെ നല്ലൊരു മനുഷ്യനാക്കാന്‍ അത് സഹായിച്ചിട്ടുണ്ട്. എനിക്കെതിരെ ഹേറ്റ് ക്യാമ്പയ്ന്‍ നടന്നിട്ടുണ്ട്. ലെജന്‍ഡായ അഭിനേതാക്കളെയും സംവിധായകരെയും അടക്കം ട്രോളുന്നു. എന്റെ കാര്യത്തിലും അതുണ്ടായി. ആ സമയത്തിലേക്ക് തിരിച്ചുപോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. സുധീര്‍ ശ്രീനിവാസന് നല്‍കിയ അഭിമുഖത്തില്‍ പ്രിയങ്ക മോഹന്‍ പറയുന്നു.
സിവകാര്‍ത്തികേയന്റെ 'ഡോക്ടര്‍', സൂര്യയുടെ 'എതര്‍ക്കും തുണിന്ദവന്‍', ധനുഷിന്റെ 'ക്യാപ്റ്റന്‍ മില്ലര്‍' തുടങ്ങിയ സിനിമകളിലൂടെ തമിഴില്‍ സജീവമാണ് പ്രിയങ്ക മോഹന്‍. പവന്‍ കല്യാണ്‍ നായകനായെത്തിയ ഒജിയാണ് പ്രിയങ്കയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.നെറ്റ്ഫ്‌ലിക്‌സിന്റെ മെയ്ഡ് ഇന്‍ കൊറിയയാണ് പ്രിയങ്കയുടെ ഏറ്റവും പുതിയ ചിത്രം. മാര്‍ച്ച് 12നാണ് സിനിമയുടെ സ്ട്രീമിംഗ് ആരംഭിക്കുക.