ബ്രോ ഡാഡിലെ ലുക്ക് ? മോഹന്‍ലാലിന്റെ പുതിയ ചിത്രം വൈറലാകുന്നു

കെ ആര്‍ അനൂപ്| Last Modified വെള്ളി, 16 ജൂലൈ 2021 (10:31 IST)

കഴിഞ്ഞ ദിവസം ഷൂട്ടിങ് ആരംഭിച്ചതോടെ മോഹന്‍ലാല്‍ ബ്രോ ഡാഡി സെറ്റിലേക്ക് എത്തുന്നത് കാണുവാനായി കാത്തിരിക്കുകയാണ് ഓരോ ആരാധകരും. പൃഥ്വിരാജിന്റെ ലുക്ക് പുറത്തു വന്നിരുന്നു. അടുത്ത സുഹൃത്തായ സമീര്‍ ഹംസ കൂടെയുള്ള ലാലിന്റെ പുതിയ ചിത്രമാണ് ശ്രദ്ധ നേടുന്നത്. ബ്രോ ഡാഡിയ്ക്ക് വേണ്ടിയുള്ള മോഹന്‍ലാലിന്റെ ലുക്ക് ആണോ എന്നാണ് ആരാധകരുടെ സംശയം.

ജൂലൈ 20ന് ബ്രോ ഡാഡി സെറ്റില്‍ മോഹന്‍ലാല്‍ എത്തും.52 ദിവസത്തെ ഷൂട്ടിംഗ് ആണ് തെലുങ്കാനയില്‍ നടക്കുക.
പൃഥ്വിരാജും കല്യാണി പ്രിയദര്‍ശനും കൂടിയുള്ള കോമ്പിനേഷന്‍ രംഗങ്ങള്‍ കഴിഞ്ഞദിവസം ചിത്രീകരിച്ചു. മോഹന്‍ലാല്‍, പൃഥ്വിരാജ് എന്നിവരെ കൂടാതെ മീന, കല്യാണി പ്രിയദര്‍ശന്‍, മുരളി ഗോപി, കനിഹ, സൗബിന്‍, ലാലു അലക്‌സ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
നവാഗതരായ ശ്രീജിത്ത് എന്‍, ബിബിന്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മ്മിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :