1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Prithviraj against Drugs

Prithviraj against Drugs: മദ്യപിക്കുന്ന വലിയ സംവിധായകര്‍ പോലും അത് ഒഴിവാക്കിയാണ് എഴുതുക; ലഹരിക്കെതിരെ പൃഥ്വിരാജ്

ലഹരി വിരുദ്ധ ദിനത്തില്‍ കാക്കനാട് രാജഗിരി സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം

Prithviraj, Prithviraj Sukumaran Speech, Prithviraj against Drugs, Prithviraj Sukumaran Speech in Malayalam
Prithviraj Sukumaran

Prithviraj: ലഹരിയുടെ സ്വാധീനത്താല്‍ മഹത്തായ ഒരു കൃതിയും ഇതുവരെ രചിക്കപ്പെട്ടിട്ടില്ലെന്ന് നടന്‍ പൃഥ്വിരാജ്. കലാരംഗത്ത് ലഹരിയെ റൊമാന്റിസൈസ് ചെയ്യുന്ന തെറ്റായ പ്രവണതയുണ്ടെന്നും എന്നാല്‍ അത് കള്ളമാണെന്നും പൃഥ്വിരാജ് പറഞ്ഞു. ലഹരി വിരുദ്ധ ദിനത്തില്‍ കാക്കനാട് രാജഗിരി സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 
 
സുഹൃത്തുക്കളുടെ സ്വാധീനം സ്‌കൂളുകളില്‍ ഉണ്ടാകും. തെറ്റായ കാര്യങ്ങള്‍ ചെയ്താലേ ആ ഗ്രൂപ്പില്‍ തുടരാന്‍ സാധിക്കൂ എന്നായാല്‍ അത്തരമൊരു സൗഹൃദവലയം ഉപേക്ഷിക്കുകയാണ് വേണ്ടത്. ജീവിതത്തില്‍ അതിനേക്കാള്‍ വലിയ സന്തോഷങ്ങളുണ്ടെന്നും നടന്‍ വിദ്യാര്‍ഥികളോടു പറഞ്ഞു. 
 
' സിനിമ മേഖലയില്‍, പ്രത്യേകിച്ച് കല, സാംസ്‌കാരിക രംഗത്ത് ഒരു പ്രത്യേക പ്രതീതി ഉളവാക്കാന്‍ അബദ്ധവശാല്‍ ഞങ്ങളാല്‍ സാധിച്ചിട്ടുണ്ടെന്ന് തോന്നുന്നു. അതായത് ഈ ലഹരി പദാര്‍ത്ഥങ്ങളെ റൊമാന്റിസൈസ് ചെയ്യുക. ക്രിയേറ്റീവ് ആയുള്ള ആള്‍ക്കാര്‍ക്ക് ഇതൊരു ഇന്ധനമാണ്, അല്ലെങ്കില്‍ ഇത്തരം കാര്യങ്ങള്‍ ഉപയോഗിച്ചാല്‍ മാത്രമാണ് നമുക്ക് ക്രിയേറ്റീവ് പ്രവര്‍ത്തിക്കാന്‍ സാധിക്കുക എന്നൊരു തെറ്റായ ധാരണ എവിടെയൊക്കെ പടര്‍ന്നിട്ടുണ്ടെന്ന് ഞാന്‍ മനസിലാക്കുന്നു. അത് കള്ളമാണ്, ഒരു ലഹരി പദാര്‍ത്ഥത്തിന്റെയും സ്വാധീനത്താല്‍ ഒരു മഹത് കൃതിയും ഇവിടെ രചിക്കപ്പെട്ടിട്ടില്ല, ഒരു നല്ല സിനിമയും ഇവിടെ എടുക്കുകയും ചെയ്തിട്ടില്ല. എനിക്ക് തന്നെ അറിയാവുന്ന വലിയ വലിയ എഴുത്തുകാര്‍, സംവിധായകര്‍ മദ്യപാനമെന്ന ശീലമുള്ളവര്‍ പോലും എഴുതുമ്പോള്‍ അത് നിര്‍ത്തിവെച്ചിട്ടാണ് അത് ചെയ്യാറ്. എന്നെ അറിയാവുന്നവരോടും ഞാന്‍ മുന്‍പേ പറഞ്ഞിട്ടുണ്ട്, നാര്‍ക്കോട്ടിക്‌സ് ഈസ് എ ഡെര്‍ട്ടി ബിസിനസ്,' പൃഥ്വിരാജ് പറഞ്ഞു. 
About Writer
രേണുക വേണു
അടുത്ത ലേഖനം
happy Birthday Suresh Gopi: 'പ്രിയപ്പെട്ട സുരേഷിന്...'; പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടിയും മോഹൻലാലും