1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Mallika Sukumaran on her lonely life

പിള്ളേർ വസ്ത്രവും സ്വർണവും കൊണ്ടുവരും, ഞാൻ ആരുടേയും പൈസ വാങ്ങാറില്ല: തനിച്ചുള്ള ജീവിതത്തെ കുറിച്ച് മല്ലിക സുകുമാരൻ

Prithviraj
മക്കളായ ഇന്ദ്രജിത്തിനും പൃഥ്വിരാജിനുമൊപ്പമല്ല അമ്മ മല്ലിക സുകുമാരന്റെ ജീവിതം. മല്ലിക തനിച്ചാണ് താമസം. തനിച്ചുള്ള ജീവിതമാണ് ഏറെ സൗകര്യവും സുഖകരവുമെന്ന് മല്ലിക പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്. മക്കളുടെ കൂടെ പോയി നിൽക്കാൻ പലരും തന്നോട് ആവശ്യപ്പെട്ടിട്ടും താൻ നിൽക്കാത്തത് അത് ശരിയല്ലാത്തതിനാലാണെന്ന് മല്ലിക പറഞ്ഞത്. ഇപ്പോഴിതാ, മക്കളുടെ കയ്യിൽ നിന്നും പണമൊന്നും സ്വീകരിക്കാറില്ലെന്നും ഇവർ പറയുന്നു.
 
'എന്റെ വസ്ത്രങ്ങളൊക്കെ ഞാൻ തന്നെയാണ് തിരഞ്ഞെടുക്കുന്നത്. ഞാൻ ആരുടേയും പൈസയൊന്നും വാങ്ങാറില്ല. പിന്നെ ഓണത്തിനും വിഷുവിനും എന്റെ പിറന്നാളിനുമൊക്കെ പിള്ളേർ വസ്ത്രം തരും. ആളാം വീതം തരും. സ്വർണം വരെ മക്കൾ കൊണ്ടുതരം, അമ്മയ്ക്ക് ഇതിരിക്കട്ടെയെന്ന് പറയും. പക്ഷേ ഓണമായാലും ഒരു സീരിയലായാലും അല്ലെങ്കിൽ ഒരു ഷൂട്ടിങ്ങിന് വേണ്ടി ആണെങ്കിലും വസ്ത്രങ്ങളൊക്കെ ഞാൻ തന്നെയാണ് എടുക്കുന്നത്. 
 
എനിക്ക് വേണ്ടത് എന്താണെന്ന് എനിക്ക് അറിയാം. പുതിയ തലമുറക്കൊപ്പം അഭിനയിക്കുന്നതൊക്കെ എനിക്ക് വളരെ രസമാണ്. അനശ്വര രാജന്റെയൊക്കെ അഭിനയം രസമാണ്. വിപിൻ ദാസിന്റെ വലിയ ഫാനാണ്. ജയ ജയ ജയ ഹേയും ഗുരുവായൂർ അമ്പല നടയുമൊക്കെ എനിക്ക് വളരെ ഇഷ്ടമാണ്', മല്ലിക പറഞ്ഞു.  
അടുത്ത ലേഖനം
ഇങ്ങനെ ഒരു സിനിമ ഇറങ്ങിയത് പോലും അറിഞ്ഞില്ലെന്ന് ആരാധകർ; തിയേറ്ററിൽ പൊട്ടിയ വിജയ് സേതുപതി ചിത്രം ഒ.ടി.ടിയിൽ