ജോർജും മലർ മിസ്സും വീണ്ടുമെത്തി; 10 വർഷത്തിന് ശേഷം ‘പ്രേമം’ റീ റിലീസ്
വാലന്‍റൈന്‍സ് ഡേ സ്പെഷ്യല്‍ റീ റിലീസ് ആയാണ് ചിത്രം കാണികളിലേക്ക് എത്തിയിരിക്കുന്നത്.
Premam
അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം 2015 മെയ് 29 നായിരുന്നു റിലീസ് ചെയ്തത്. മലയാളത്തിന് പുറമെ തമിഴ്‌നാട്ടിലും ചിത്രം വിജയം കൊയ്‌തു. തമിഴ്‌നാട്ടിൽ 200 ദിവസത്തോളമാണ് പ്രേമം പ്രദര്‍ശിപ്പിച്ചത്. നിവിൻ പോളി അവതരിപ്പിച്ച ജോർജ് എന്ന കഥാപാത്രത്തിൻ്റെ കൗമാരം മുതലുള്ള മൂന്ന് കാലഘട്ടത്തില്‍ നടക്കുന്ന സംഭവങ്ങളായിരുന്നു പ്രേമം സിനിമയില്‍ അവതരിപ്പിച്ചത്. സായ് പല്ലവി, അനുപമ പരമേശ്വരൻ, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
പിവിആർ ഐനോക്സ് തിയേറ്റർ ശൃംഖല വഴിയാണ് ചിത്രത്തിന്റെ ലിമിറ്റഡ് റീ-റിലീസ് ഒരുക്കിയിരിക്കുന്നത്. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലും, തമിഴ്‌നാട്ടിൽ ചെന്നൈ, കോയമ്പത്തൂർ, കർണാടകത്തിൽ ബെംഗളൂരു, മംഗളൂരു, തെലങ്കാനയിൽ ഹൈദരാബാദ് എന്നീ പ്രധാന നഗരങ്ങളിലാണ് ചിത്രം ഇന്ന് റിലീസിന് എത്തിയിരിക്കുന്നത്.