നി​ഗൂഢതകൾ നിറച്ച് നിവിൻ പോളി ചിത്രം; ബേബി ​ഗേൾ ട്രെയിലർ പുറത്ത്

നിച്ച് നാലു ദിവസം മാത്രം പ്രായമുള്ള കുഞ്ഞും ചിത്രത്തിൽ പ്രധാന കഥാപാത്രമാകുന്നുണ്ട്

Baby Girl, Nivin Pauly, Baby girl movie, Malayalam Cinema
രേണുക വേണു| Last Modified ശനി, 17 ജനുവരി 2026 (14:17 IST)


നിവിൻ പോളിയെ നായകനാക്കി അരുൺ വർമ സംവിധാനം ചെയ്യുന്ന ചിത്രം ബേബി ​ഗേൾ ട്രെയിലർ പുറത്ത്. ദുരൂഹതയും സസ്പെൻസും ചേർന്നതാണ് ട്രെയിലർ. ജനുവരി 23ന് വേൾഡ് വൈഡ് റിലീസായി തിയേറ്ററുകിലെത്തുന്ന ചിത്രത്തിൽ ലിജോ മോൾ ആണ് നായിക. സർവ്വം മായ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷമെത്തുന്നതിനാൽ ബേബി ​ഗേളിന്റെ റിലീസിനായി
കാത്തിരിക്കുകയാണ് നിവിൻ ആരാധകർ.

സനൽ മാത്യു എന്ന കഥാപാത്രത്തെയാണ് നിവിൻ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ സംഗീത് പ്രതാപും അഭിമന്യു തിലകനും പ്രധാന വേഷങ്ങലെ അവതരിപ്പിക്കുന്നുണ്ട്. ജനിച്ച് നാലു ദിവസം മാത്രം പ്രായമുള്ള കുഞ്ഞും ചിത്രത്തിൽ പ്രധാന കഥാപാത്രമാകുന്നുണ്ട്. മാജിക്‌ ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ‘ബേബി ഗേൾ’ നിർമിക്കുന്നത്. ബോബി സഞ്ജയ് ആണ് തിരക്കഥ.

ലൈവ് ലൊക്കേഷൻ ഷൂട്ടുകലായിരുന്നു ചിത്രത്തിൻ്റെ പ്രധാന പ്രത്യേകത. തിരുവനന്തപുരത്തും കൊച്ചിയിലുമായി പൂർത്തിയാക്കിയ
ചിത്രത്തിൽ അസീസ് നെടുമങ്ങാട്, അശ്വന്ത് ലാൽ, ജാഫർ ഇടുക്കി, മേജർ രവി,പ്രേം പ്രകാശ്,നന്ദു, കിച്ചു ടെല്ലസ്, ശ്രീജിത്ത് രവി,ജോസുകുട്ടി, അതിഥി രവി, ആൽഫി പഞ്ഞിക്കാരൻ, മൈഥിലി നായർ തുടങ്ങിയവരുമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :